
ഈ വർഷത്തെ ദീപാവലി സീസണിൽ ഒക്ടോബറിൽ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാൻ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുകയാണ്. കോംപാക്റ്റ് എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്ത മോഡൽ കുറച്ചുകാലമായി പരീക്ഷണത്തിലാണ്. 2025 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പഞ്ച് ഇവിയിൽ നിന്ന് ചില ഡിസൈൻ ഘടകങ്ങൾ കടമെടുത്തേക്കാമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
വാഹനത്തിന്‍റെ മുൻവശത്തായിരിക്കും മിക്ക അപ്‌ഡേറ്റുകളും ലഭിക്കുക. ഇതിൽ ട്വീക്ക് ചെയ്ത ബമ്പർ, സ്ലിമ്മർ ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഗ്രിൽ, പുതിയ എൽഇഡി ഡിആർഎൽ സിഗ്നേച്ചർ തുടങ്ങിയവ ഉൾപ്പെടും. പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും പുനർരൂപകൽപ്പന ചെയ്ത പിൻ ബമ്പറും ഉൾപ്പെടാം.
പുതിയ ടാറ്റ പഞ്ചിന്റെ ഇന്റീരിയർ നിലവിലുള്ളതിനേക്കാൾ അൽപ്പം കൂടുതൽ ആഡംബരപൂർണ്ണമായിരിക്കും. എങ്കിലും ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോംപാക്റ്റ് എസ്‌യുവിയിൽ പുതിയ ആൾട്രോസ് പോലുള്ള രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ 10.25 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടച്ച് അധിഷ്‍ഠിത എച്ച്‍വൈഎസി കൺട്രോൾ പാനൽ തുടങ്ങിയവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള പഞ്ചിൽ 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റും സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഉണ്ട്.
2025 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള എഞ്ചിൻ സജ്ജീകരണം നിലനിർത്താൻ സാധ്യതയുണ്ട്. അതിൽ 1.2 ലിറ്റർ, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്നു. അഞ്ച് സ്പീഡ് മാനുവലും എഎംടി ഗിയർബോക്സും ഉള്ള ഗ്യാസോലിൻ മോട്ടോർ 86bhp കരുത്തും 113Nm ടോർക്കും നൽകുന്നു. കോംപാക്റ്റ് എസ്‌യുവി 73.4bhp കരുത്തും 103Nm ടോർക്കും നൽകുന്ന സിഎൻജി ഇന്ധന ഓപ്ഷനിലും ലഭ്യമാകും. സിഎൻജി പതിപ്പ് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ, എന്നാൽ അപ്‌ഡേറ്റിനൊപ്പം, ഇതിന് എഎംടി ഓപ്ഷനും ലഭിച്ചേക്കാം.
6.20 ലക്ഷം രൂപ മുതൽ 10.32 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയിൽ ലഭ്യമായ നിലവിലെ പതിപ്പിന് സമാനമായി പുതിയ ടാറ്റ പഞ്ചിന്റെ വിലകൾ ഏറെക്കുറെ സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്യുവർ, പ്യുവർ (O), അഡ്വഞ്ചർ എസ്, അഡ്വഞ്ചർ+ എസ്, ക്രിയേറ്റീവ്+ എന്നീ അഞ്ച് ട്രിമ്മുകളിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ലൈനപ്പ് തുടരും.