വില കുറഞ്ഞ ഈ ജനപ്രിയ സെഡാന് ഇപ്പോൾ വില വീണ്ടും കുറഞ്ഞു

Published : Jan 07, 2026, 10:42 AM IST
Tata Tigor

Synopsis

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കോംപാക്റ്റ് സെഡാനായ ടിഗോറിന് ഈ മാസം 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ചു. 2025 മോഡലിന് ലഭിക്കുന്ന ഈ ആനുകൂല്യത്തിന് പുറമെ, പെട്രോൾ, സിഎൻജി, ഇലക്ട്രിക് വേരിയന്റുകളിൽ ലഭ്യമായ ഈ കാർ പുതിയ ഫീച്ചറുകളോടെയാണ് എത്തുന്നത്. 

ടാറ്റ മോട്ടോഴ്‌സ് ഈ മാസം തങ്ങളുടെ കോംപാക്റ്റ് സെഡാനായ ടിഗോറിന് മികച്ച കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവെ വിലകുറഞ്ഞ ഈ സെഡാന് ജനുവരിയിലെ കിഴിവ് കാരണം കമ്പനി ഉപഭോക്താക്കൾക്ക് മൊത്തം 60,000 രൂപയുടെ ആനുകൂല്യം നൽകുന്നു. ടിഗോറിന്റെ 2025 മോഡിലിന് ഉപഭോക്താക്കൾക്ക് പരമാവധി കിഴിവ് ലഭിക്കും. അതേസമയം, MY2026 ടിഗോറിന് 35,000 രൂപ വരെ മൊത്തം ആനുകൂല്യം ലഭ്യമാണ്. ടിഗോർ കോംപാക്റ്റ് സെഡാന്റെ എക്‌സ്-ഷോറൂം വില 5.49 ലക്ഷം മുതൽ 8.74 ലക്ഷം രൂപ വരെയാണ്. ഈ കാർ സിഎൻജി വേരിയന്റിലും ലഭിക്കും. പെട്രോൾ, ഐസിഎൻജി, ഇലക്ട്രിക് വേരിയന്റുകളിലും ഈ കാർ ലഭ്യമാണ്.

2025 ടാറ്റ ടിഗോറിന്റെ സവിശേഷതകൾ

2025 ടിഗോറിന്റെ പുറംഭാഗത്ത് ചെറിയ സ്റ്റൈലിംഗ് മാറ്റങ്ങളുണ്ട്. ഗ്രില്ലിലും ഫ്രണ്ട് ബമ്പറിലും ചെറിയ ഡിസൈൻ അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ചില വകഭേദങ്ങളിൽ ഒരു ചെറിയ ബൂട്ട് ലിഡ് സ്‌പോയിലർ ലഭിക്കുന്നു. അലോയ് വീൽ ഡിസൈൻ അതേപടി തുടരുന്നു, പക്ഷേ ഹൈപ്പർസ്റ്റൈൽ വീലുകൾ പുനർരൂപകൽപ്പന ചെയ്‌തു. ഇന്റീരിയർ തീം പുതിയതാണ്, എല്ലാ വകഭേദങ്ങളിലും ഇപ്പോൾ പുതിയ അലുമിനൈസ്ഡ് സ്റ്റിയറിംഗ് വീൽ ഉണ്ട്, ഡ്യുവൽ-ടോൺ ലെതർ ഫിനിഷുള്ള ഉയർന്ന ട്രിമ്മുകൾ ഉണ്ട്.

3.5 ഇഞ്ച് മ്യൂസിക് സിസ്റ്റം ഡിസ്‌പ്ലേ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയാണ് വേരിയന്റ് അപ്‌ഗ്രേഡുകളിൽ ഉൾപ്പെടുന്നത്. 2025 ടിഗോറിന് രണ്ട് പുതിയ കളർ ഓപ്ഷനുകളും ലഭിക്കുന്നു. ടോപ്പ് ട്രിമിൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും 360-ഡിഗ്രി ക്യാമറയും ഉണ്ട്. പുതിയ ഇന്റീരിയർ ഷേഡും മെച്ചപ്പെടുത്തിയ സുഖസൗകര്യങ്ങളും ഇതിലുണ്ട്.

പുതിയ ടിഗോർ XZ-ൽ ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള LED ഹെഡ്‌ലാമ്പുകൾ, 15 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീലുകൾ, സ്പ്ലിറ്റ് ഫ്രണ്ട് ആംറെസ്റ്റ്, ഇഎസ്‍പി, ഹിൽ ഹോൾഡ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറയുള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾപ്പെടുന്നു. മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കുന്നു. ഡിസയർ, ഓറ, വെർണ എന്നിവയേക്കാൾ വളരെ താങ്ങാനാവുന്ന സെഡാൻ കൂടിയാണ് ടിഗോർ.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

പുതിയ മുഖവുമായി ഥാറും സ്കോർപിയോയും: മഹീന്ദ്രയുടെ അടുത്ത നീക്കം
നിസാൻ ഇന്ത്യയുടെ കുതിപ്പ്: റെക്കോർഡ് കയറ്റുമതി, പുതിയ തുടക്കം