
അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‍ല അടുത്തിടെയാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനു പിന്നാലെ മോഡൽ Y യുടെ ലോംഗ്-വീൽബേസ് വേരിയന്റായ മോഡൽ YL ചൈനയിൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ ടെസ്‌ല പ്രഖ്യാപിച്ചു. ചൈനയിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വെയ്‌ബോയിൽ പുതിയ ടെസ്‌ല മോഡൽ YL ന്റെ ടീസറുകൾ കമ്പനിപുറത്തിറക്കി. അതേസമയം ചൈനയുടെ ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ പുതിയ വിൽപ്പന ലൈസൻസിനായി ടെസ്‍ല അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പുതിയ ടെസ്‌ല മോഡൽ Y ലോംഗ്-വീൽബേസ് മൂന്ന് വരികളുള്ള ആറ് സീറ്റർ പതിപ്പായിരിക്കും. ചോർന്ന വിവരങ്ങൾ പ്രകാരം മോഡൽ YL ന് 4.98 മീറ്റർ നീളവും 1.92 മീറ്റർ വീതിയും 1.67 മീറ്റർ ഉയരവുമുണ്ടാകും. സ്റ്റാൻഡേർഡ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ലോംഗ്-വീൽബേസ് മോഡലിന് 179 എംഎം നീളവും 44 എംഎം ഉയരവും ഉണ്ടാകും. വാഹനത്തിന്റെ വീതിയിൽ മാറ്റമൊന്നുമില്ല. പരിമിതമായ ലെഗ്‌റൂം ഉള്ള ഒരു ഓപ്ഷനായിട്ടാണെങ്കിലും ടെസ്‌ല മോഡൽ Y യുടെ മൂന്ന്-വരി പതിപ്പ് ചൈനയിൽ വിൽപ്പനയ്ക്ക് വയ്ക്കുന്നു. നീളമുള്ള വീൽബേസും പുതിയ സീറ്റിംഗ് കോൺഫിഗറേഷനും കൂടാതെ, ടെസ്‌ല മോഡൽ YL ന് പരിഷ്‌ക്കരിച്ച പിൻഭാഗവും പുതിയ സ്‌പോയിലറും ലഭിക്കും.
ടെസ്‌ല മോഡൽ Y ലോംഗ്-വീൽബേസിന് പരിഷ്‌ക്കരിച്ച പിൻ പ്രൊഫൈലും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് ഒരു പുതിയ സ്‌പോയിലറും ലഭിക്കും.
ഓൾ-വീൽ ഡ്രൈവ് സഹിതമുള്ള ഡ്യുവൽ-മോട്ടോർ സജ്ജീകരണത്തോടെയാണ് ടെസ്‌ല മോഡൽ YL എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഫ്രണ്ട് ആക്‌സിലിലെ മോട്ടോർ 190 bhp ഉത്പാദിപ്പിക്കുമ്പോൾ റിയർ-ആക്‌സിൽ മോട്ടോർ 265 bhp ഉത്പാദിപ്പിക്കുന്നു, ഇത് സംയോജിതമായി 456 bhp ഉത്പാദിപ്പിക്കുന്നു. പരമാവധി വേഗത 201 kmph ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ബാറ്ററിയും റേഞ്ചും ഉൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ടെസ്‌ല മോഡൽ YL ഈ വർഷം അവസാനം ചൈനയിൽ എത്തും. വളരെയധികം അപ്‌ഡേറ്റ് ചെയ്‌ത മോഡൽ Y ജുനിപ്പർ ഈ വർഷം ആദ്യം വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. എന്നാൽ കമ്പനിയുടെ വർദ്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ഇതിന് ശേഷമുള്ള മോഡൽ Y നിരയ്‌ക്കുള്ള രണ്ടാമത്തെ പ്രധാന അപ്‌ഡേറ്റാണിത്. ആഗോളതലത്തിൽ, 2019 മുതൽ 1.1 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച മോഡൽ Y ടെസ്‌ലയുടെ ബെസ്റ്റ് സെല്ലിംഗ് ഓഫറാണ്. ചൈനയിൽ, ഈ വർഷം തുടക്കം മുതൽ ടെസ്‌ല 171,000 യൂണിറ്റിലധികം മോഡൽ Y വിറ്റഴിച്ചു, അതേസമയം ജൂൺ 30 ന് അവസാനിച്ചപ്പോൾ ബ്രാൻഡിന്റെ മൊത്തം വിൽപ്പന 263,400 യൂണിറ്റായിരുന്നു. ഇത് പ്രതിവർഷം 5.4 ശതമാനം ഇടിവിന് സാക്ഷ്യം വഹിച്ചു.
ചൈനയിലെ പുതിയ മൂന്ന്-വരി ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ടെസ്‍ലയുടെ പുതിയ ലോംഗ്-വീൽബേസ് ടെസ്‌ല മോഡൽ വൈ. ഷാങ്ഹായിലെ ടെസ്‌ലയുടെ ഗിഗാഫാക്ടറിയിൽ മോഡൽ YL നിർമ്മിക്കും. ബാറ്ററികൾ എൽജി എനർജി സൊല്യൂഷൻ നൽകും. ബ്രാൻഡിന്റെ നിരയിൽ മോഡൽ Y നും മോഡൽ X നും ഇടയിലായിരിക്കും ഇത് സ്ഥാനം പിടിക്കുക.
അതേസമയം മോഡൽ വൈ പുറത്തിറക്കിക്കൊണ്ടാണ് ടെസ്‌ല ഇന്ത്യയിൽ പ്രവത്തനം തുടങ്ങിയത്. മുംബൈയിൽ ആദ്യ എക്‌സ്പീരിയൻസ് സെന്ററും കമ്പനി തുറന്നു. ടെസ്‌ല മോഡൽ വൈയുടെ എക്സ്-ഷോറൂം വില 59.89 ലക്ഷം മുതൽ ആരംഭിക്കുന്നു. റിയർ-വീൽ ഡ്രൈവ് പതിപ്പിലാണ് ഇത് പുറത്തിറങ്ങുന്നത്. ഫുൾ സെൽഫ്-ഡ്രൈവ് (FSD) ഓപ്ഷൻ പിന്നീട് പുറത്തിറക്കും. ചൈനയിൽ നിന്ന് പൂർണ്ണമായി ഇറക്കുമതി ചെയ്താണ് മോഡൽ Y ഇന്ത്യയിലെത്തുന്നത്.