പുതിയ കിയ സെൽറ്റോസ് ഹൈബ്രിഡ് പവറുമായി എത്തിയേക്കും

Published : Jul 05, 2025, 04:32 PM IST
new kia seltos

Synopsis

2026-ൽ കിയ രണ്ടാം തലമുറ സെൽറ്റോസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്, പരിഷ്കരിച്ച സ്റ്റൈലിംഗ്, മെച്ചപ്പെട്ട ഇന്റീരിയർ, ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ എന്നിവ ഉൾപ്പെടുന്നു. 

ന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇടത്തരം എസ്‌യുവികളിൽ ഒന്നാണ് കിയ സെൽറ്റോസ്. അതിന്‍റെ ആധുനിക ഡിസൈൻ, പ്രീമിയം ഇന്‍റീരിയർ, സവിശേഷതകൾ, ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയാൽ എപ്പോഴും പ്രിയങ്കരമാണ്. വിപണിയിലെ വർദ്ധിച്ചുവരുന്ന മത്സരത്തിനിടയിൽ, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ 2026 ൽ രണ്ടാം തലമുറ സെൽറ്റോസിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിൽ പരിഷ്‍കരിച്ച സ്റ്റൈലിംഗ്, ഉയർന്ന നിലവാരമുള്ള ഇന്‍റീരിയർ, ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ തുടങ്ങിയവ ഉൾപ്പെടുന്നു. ഇതിനർത്ഥം, 2026 കിയ സെൽറ്റോസ് ഇന്ത്യയിൽ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും എന്നാണ്.

ശക്തമായ ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കാൻ കിയ 1.5 ലിറ്റർ, 4-സിലോയിൻഡർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചേക്കാം. ഉയർന്ന വേരിയന്റുകളിൽ മാത്രമായി ഈ പവർട്രെയിൻ വാഗ്ദാനം ചെയ്യാൻ കഴിയും. 1.6 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ഉൾക്കൊള്ളുന്ന ഹൈബ്രിഡ് വാഹനങ്ങൾ കിയ ഇതിനകം ആഗോള വിപണികളിൽ വിൽക്കുന്നുണ്ട്. നിലവിലുള്ള 1.5 ലിറ്റർ എംപിഐ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ രണ്ടാം തലമുറ മോഡലിലും തുടരും.

2026 കിയ സെൽറ്റോസിന്റെ ക്യാബിനും സവിശേഷതകളും സിറോസ് കോംപാക്റ്റ് ഫാമിലി കാറിന് സമാനമായിരിക്കാം. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ്, 12.3 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, അഞ്ച് ഇഞ്ച് ഫുള്ളി ഓട്ടോമാറ്റിക് എസി കൺട്രോൾ എന്നിവ ഉൾപ്പെടുന്ന മൂന്ന് ഇഞ്ച് ട്രിനിറ്റി ഡിസ്പ്ലേ സിറോസിൽ നിന്നും എസ്‌യുവി കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ലൈഡിംഗ്, റീക്ലൈനിംഗ് പിൻ സീറ്റുകൾ, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും പുതിയ സെൽറ്റോസിൽ വന്നേക്കാം.

SP3 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന 2026 കിയ സെൽറ്റോസിന് ഡിസൈനിലും സ്റ്റൈലിംഗിലും ഒരു പ്രധാന മേക്കോവർ ലഭിക്കും. എസ്‌യുവി അതിന്റെ ബോക്‌സിയും നേരായതുമായ ലുക്ക് നിലനിർത്തും. എങ്കിലും, പുതുതായി രൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ഗ്രിൽ, വിശാലമായ ലൈറ്റ് ഘടകങ്ങൾ, പുതുക്കിയ ബമ്പർ, ഹെഡ്‌ലാമ്പുകൾ എന്നിവ ഇതിന് ഒരു മികച്ച രൂപം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ ചില ഡിസൈൻ ഘടകങ്ങൾ ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന കിയ സ്‌പോർട്ടേജ് എസ്‌യുവിയിൽ നിന്ന് കടമെടുത്തേക്കാം.

കിയ സെൽറ്റോസ് ഹൈബ്രിഡിന് സാധാരണ പെട്രോൾ വേരിയന്റുകളേക്കാൾ ഉയർന്ന വിലയായിരിക്കും. നിലവിൽ, എസ്‌യുവി നിര 11.19 ലക്ഷം മുതൽ 20.56 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിൽ ലഭ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

പുതിയ അവതാരത്തിൽ നിസാൻ കൈറ്റ്; ഇന്ത്യയിലേക്ക് വരുമോ?
വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും