ഈ പുതിയ ടാറ്റ കാർ മഹീന്ദ്രയുടെ ടെൻഷൻ കൂട്ടുന്നു

Published : Jun 04, 2025, 01:50 PM IST
ഈ പുതിയ ടാറ്റ കാർ മഹീന്ദ്രയുടെ ടെൻഷൻ കൂട്ടുന്നു

Synopsis

മഹീന്ദ്ര XUV9e യ്ക്ക് വെല്ലുവിളിയുയർത്തി ടാറ്റ ഹാരിയർ ഇവി പുറത്തിറങ്ങി. 21.49 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ഈ കാർ, 627 കിലോമീറ്റർ വരെ റേഞ്ചും മികച്ച സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

ഴിഞ്ഞ വർഷമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ രണ്ട് ഇലക്ട്രിക് കാറുകളായ BE 6 ഉം XEV 9e ഉം പുറത്തിറക്കിയത്. ഈ കാറുകൾ ഇലക്ട്രിക് കാർ വിഭാഗത്തിൽ ഒരു കോളിളക്കം സൃഷ്‍ടിച്ചു. 21.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മഹീന്ദ്ര XEV 9e പുറത്തിറങ്ങിയത്. ഇപ്പോൾ ഈ  മഹീന്ദ്ര XEV 9eന്‍റെ ടെൻഷൻ വർദ്ധിപ്പിക്കുന്നതിനായി മറ്റൊരു ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിയിരിക്കുന്നു. ഇതിന്റെ വിലയും 21.49 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.

ഈ കാർ മറ്റാരുമല്ല, ഈ വർഷം ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് പ്രദർശിപ്പിച്ച ടാറ്റ ഹാരിയർ ഇവിയാണ്. 21.49 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് കഴിഞ്ഞ ദിവസം ടാറ്റാ മോട്ടോഴ്സ് ഈ കാർ പുറത്തിറക്കിയത്. ജൂലൈ രണ്ടുമുതൽ ഈ കാറിന്‍റെ ബുക്കിംഗ് ആരംഭിക്കും. ഇതിന്റെ റേഞ്ച്, ഫീച്ചറുകൾ, മഹീന്ദ്ര XEV 9E യിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്ന സവിശേഷതകൾ എന്നിവയെക്കുറിച്ച് പരിശോധിക്കാം.

ബാറ്ററി പായ്ക്കും റേഞ്ചും
ടാറ്റ ഹാരിയർ ഇവിയിൽ 65 kWh ഉം 75 kWh ഉം ശേഷിയുള്ള രണ്ട് ബാറ്ററി പായ്ക്കുകൾ ലഭിക്കും. 75 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച്, ഒറ്റ ചാർജിൽ പരമാവധി 627 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. മഹീന്ദ്ര XEV 9e-യിൽ, 79 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒറ്റ ചാർജിൽ 656 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഫാസ്റ്റ് ചാർജിംഗിൽ മഹീന്ദ്ര XEV 9e 20 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യപ്പെടും. അതേസമയം ടാറ്റ ഹാരിയർ ഇവിയിൽ, ചാർജ് ചെയ്ത് 15 മിനിറ്റിനുള്ളിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

XEV 9e യുടെ ടെൻഷൻ കൂട്ടുന്ന ഹാരിയർ ഇവിയിലെ ഫീച്ചറുകൾ
മഹീന്ദ്ര XEV 9e യുടെ മിക്ക സവിശേഷതകളും ഇതിനകം തന്നെ ആളുകൾക്ക് പരിചിതമാണ്. എന്നാൽ ടാറ്റ ഹാരിയർ ഇവിയിൽ മഹീന്ദ്രയുടെ ടെൻഷൻ വർദ്ധിപ്പിക്കുന്ന ചില സവിശേഷതകൾ ഉണ്ട്.

മഹീന്ദ്ര കാറിൽ ഇല്ലാത്ത വെഹിക്കിൾ 2 ലോഡ് (വാഹനം ഇൻവെർട്ടറായി ഉപയോഗിക്കുന്നു), വെഹിക്കിൾ 2 വെഹിക്കിൾ (ഒരു കാറിൽ നിന്ന് മറ്റൊന്നിലേക്ക് ചാർജ് ചെയ്യുന്ന) എന്നീ സവിശേഷതകൾ ടാറ്റ ഹാരിയർ ഇവിയിൽ ലഭിക്കും.

ടാറ്റ ഹാരിയർ ഇവി 369 എച്ച്പി പവറും 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ, മഹീന്ദ്ര കാർ 282 എച്ച്പി പവറും 380 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.
മഹീന്ദ്ര XEV 9e 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ 6.8 സെക്കൻഡുകൾ എടുക്കും. അതേസമയം ടാറ്റ ഹാരിയർ EV 0 മുതൽ 100 ​​വരെ വേഗത കൈവരിക്കാൻ വെറും 6.3 സെക്കൻഡുകൾ മതി.

ടാറ്റ ഹാരിയർ ഇവിയിൽ 6 ഡ്രൈവ് മോഡുകൾ ഉണ്ട്. മഞ്ഞ്, പാറ, മണൽ എന്നിവയുൾപ്പെടെ എല്ലാത്തരം പ്രതലങ്ങളിലും ഈ കാറിന് ഓടാൻ കഴിയും. കുത്തനെയുള്ള കയറ്റങ്ങളിൽ പോലും കാറിന് പവർ നൽകുന്നത് ഇതിന്റെ ബൂസ്റ്റ് മോഡും ഹിൽ ഹോൾഡ് സവിശേഷതയുമാണ്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നിരത്തിൽ വരാനിരിക്കുന്ന പുതിയ എസ്‍യുവികൾ
യൂറോപ്പിൽ ജനപ്രിയമായ ഈ ഇലക്ട്രിക് കാർ ഇന്ത്യയിൽ പരീക്ഷണം തുടങ്ങി