ലാൻഡ് ക്രൂയിസർ 300 ബുക്കിംഗ് തുടങ്ങി ടൊയോട്ട

Published : Feb 21, 2025, 10:45 AM IST
ലാൻഡ് ക്രൂയിസർ 300 ബുക്കിംഗ് തുടങ്ങി ടൊയോട്ട

Synopsis

ടൊയോട്ട കിർലോസ്‌കർ ലാൻഡ് ക്രൂയിസർ 300 ന്റെ ബുക്കിംഗ് ആരംഭിച്ചു. കരുത്തും ആഡംബരവും ഒത്തുചേർന്ന ഈ എസ്‌യുവി ZX, GR-S എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌യുവി) ലാൻഡ് ക്രൂയിസർ 300 ന്റെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. കരുത്ത്, ആഡംബരം, ഓഫ്-റോഡിംഗ് ശേഷി എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ലാൻഡ് ക്രൂയിസർ 300. കംപ്ലീറ്റ്ലി-ബിൽറ്റ് യൂണിറ്റ് (CBU)ആയി ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത മോഡലായിരിക്കും ഇത്. കൂടാതെ ZX, GR-S എന്നീ രണ്ട് ഗ്രേഡുകളിൽ ലഭ്യമാകും. ലാൻഡ് ക്രൂയിസർ 300 ന് ZXന് 2.31 കോടിയും GR-Sന് 2.41 കോടി രൂപയുമാണ് എക്സ്-ഷോറൂം വില.

പ്രെഷ്യസ് വൈറ്റ് പേൾ, ആറ്റിറ്റ്യൂഡ് ബ്ലാക്ക് എന്നീ രണ്ട് പെയിന്റ് സ്‍കീം ഓപ്ഷനുകളാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ന് തനതായ ഡിസൈൻ നൽകിയിരിക്കുന്നത്. വ്യത്യസ്തമായ ഗ്രിൽ, പുതിയ ബമ്പർ, ഡാർക്ക് അലോയ് വീലുകൾ എന്നിവയുള്ള പ്രത്യേക ബാഡ്‍ജാണ് എസ്‌യുവിയുടെ ജിആർ-എസ് വകഭേദങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ജിആർ-എസ് വേരിയന്റിന് കറുപ്പും കടും ചുവപ്പും നിറങ്ങളിലുള്ള തീമും ഇസഡ്എക്സ് വേരിയന്റിന് ന്യൂട്രൽ ബീജ്, കറുപ്പ് എന്നീ തീമുകളും ലഭ്യമാണ്.

2025 ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ലെ സവിശേഷതകളിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, ഫ്രണ്ട്, റിയർ സീറ്റ് വെന്റിലേഷൻ, മാനുവൽ ലംബർ അഡ്ജസ്റ്റ് ഉള്ള 8-വേ പവർഡ് ഡ്രൈവർ സീറ്റ്, ഫ്രണ്ട് സെന്റർ ആംറെസ്റ്റിന് കീഴിൽ ഒരു കൂൾ ബോക്സ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഗിയർ നോബിനായി ലെതറെറ്റ് ഫിനിഷ് തുടങ്ങിയവ ഉൾപ്പെടുന്നു. റിമോട്ട് എസി ജിയോ-ലൊക്കേഷൻ, ഫെൻസിങ് തുടങ്ങിയ കണക്റ്റിവിറ്റി സവിശേഷതകളും അനലോഗ് യൂണിറ്റിന് പകരമായി ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഈ എസ്‍യുവിയിൽ ഉണ്ട്. 

309 bhp പവറും 700 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്ത 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് 2025 ലാൻഡ് ക്രൂയിസർ 300 ന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 10-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഇത് ഫോർ-വീൽ ഡ്രൈവ് സിസ്റ്റത്തിലേക്ക് പവർ കൈമാറുന്നു. ഇതെല്ലാം അതിന്റെ മുൻഗാമിയുടേതിന് സമാനമാണ്. ഓഫ്-റോഡിംഗ് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ബ്രാൻഡ് ഫ്രണ്ട്, റിയർ ഡിഫറൻഷ്യൽ ലോക്കുകൾ, പിന്നിൽ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. 

പുതിയ ലാൻഡ് ക്രൂയിസർ 300ന്‍റെ സുരക്ഷാ ഫീച്ചറുകളിൽ 10 SRS എയർബാഗുകൾ, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഡിസ്‍ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ആന്റി-സ്‍കിഡ് ബ്രേക്ക് സിസ്റ്റം, വെഹിക്കിൾ ഡൈനാമിക് മാനേജ്മെന്റ്, ബ്രേക്ക് അസിസ്റ്റ്, ടേൺ അസിസ്റ്റുള്ള ക്രാൾ കൺട്രോൾ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ടൊയോട്ട സേഫ്റ്റി സെൻസ്, പ്രീ-കൊളീഷൻ സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രേസിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ഹൈ-ബീം സിസ്റ്റം തുടങ്ങിയ സവിശേഷതകളുള്ള എഡിഎഎസ് തുടങ്ങിയ ഫീച്ചറുകളും എസ്‌യുവിക്ക് ലഭിക്കുന്നു.

ലാൻഡ് ക്രൂയിസർ 300 കരുത്തിന്റെയും, സങ്കീർണ്ണതയുടെയും, ഓഫ്-റോഡ് വൈദഗ്ധ്യത്തിന്റെയും ആത്യന്തിക പ്രകടനമാണെന്നും ടൊയോട്ടയുടെ TNGA-F പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ മോഡൽ, ശക്തമായ ട്വിൻ-ടർബോ V6 എഞ്ചിൻ, അത്യാധുനിക സുരക്ഷാ സവിശേഷതകൾ, ആഡംബരപൂർണ്ണവും എന്നാൽ കരുത്തുറ്റതുമായ ഡിസൈൻ എന്നിവയാൽ മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നുവെന്നും ടൊയോട്ട കിർലോസ്‌കർ മോട്ടോർ, സെയിൽസ്-സർവീസ്-യൂസ്ഡ് കാർ ബിസിനസ് വൈസ് പ്രസിഡന്റ് വരീന്ദർ വാധ്വ പറഞ്ഞു. അതിശക്തമായ ഭൂപ്രദേശങ്ങൾ കീഴടക്കിയാലും നഗര റോഡുകളിൽ സഞ്ചരിച്ചാലും, ഈ എസ്‌യുവി സുഖസൗകര്യങ്ങളുടെയും പ്രകടനത്തിന്റെയും സാഹസികതയുടെയും സമാനതകളില്ലാത്ത സംയോജനം ഉറപ്പാക്കുന്നുവെന്നും ഇത് മികവ് ആഗ്രഹിക്കുന്നവർക്ക് തികഞ്ഞ കൂട്ടാളിയാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 


 

PREV
click me!

Recommended Stories

മാരുതിയുടെ എസ്‌യുവി തേരോട്ടം; ടോപ്പ് 10-ൽ നാല് മോഡലുകൾ
ടൊയോട്ട ഹിലക്സ്: ഈ വമ്പൻ കിഴിവ് നിങ്ങൾക്കുള്ളതാണോ?