കുഞ്ഞൻ ടൊയോട്ട ലാൻഡ് ക്രൂയിസറിന് ഡീസൽ ഹൃദയവും; മഹീന്ദ്രയുടെ നെഞ്ചിടിപ്പേറുന്നു

Published : Mar 14, 2026, 09:54 AM IST
Toyota Land Cruiser FJ, Toyota Land Cruiser FJ Safety, Toyota Land Cruiser FJ Diesel

Synopsis

ആഗോള വിപണിയിൽ ശ്രദ്ധ നേടുന്ന പുതിയ ടൊയോട്ട ലാൻഡ് ക്രൂസർ എസ്‌യുവിക്ക് ഭാവിയിൽ ഡീസൽ എൻജിൻ ഓപ്ഷൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. 2029-ഓടെ 2.8 ലിറ്റർ ഡീസൽ എൻജിനോടുകൂടിയ പതിപ്പ് അവതരിപ്പിക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന. ഇന്ത്യയിൽ 2028-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡൽ മഹീന്ദ്ര സ്‍കോർപിയോ എൻ-ന് എതിരാളിയാകും.

ഗോള വാഹന വിപണിയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്ന പുതിയ എസ്‌യുവിയായ ടൊയോട്ട ലാൻഡ് ക്രൂസർ എഫ്‍ജെയിൽ ഭാവിയിൽ ഡീസൽ എൻജിൻ ഓപ്ഷനും ലഭിക്കാമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഈ മോഡൽ പെട്രോൾ, ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് വകഭേദങ്ങളോടെ അവതരിപ്പിക്കുമെന്നാണ് നിലവിലെ സൂചനകൾ. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഡീസൽ വേർഷനും അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നത് വാഹന പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

ടൊയോട്ട ഈ എസ്‌യുവിക്ക് 2.8 ലിറ്റർ ശേഷിയുള്ള 1GD-FTV ഡീസൽ എൻജിൻ നൽകാൻ ആലോചിക്കുന്നതായി ജപ്പാനിലെ പ്രമുഖ വാഹന മാഗസിനായ ബെസ്റ്റ് കാർ റിപ്പോർട്ട് ചെയ്യുന്നു. ഈ എൻജിൻ ഇപ്പോൾ ടൊയോട്ട ഫോർച്യൂണർ, ടൊയോട്ട ഹിലക്സ്, ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ എന്നിവ പോലുള്ള മോഡലുകളിൽ ഉപയോഗിക്കുന്നതുമാണ്. എന്നാൽ ഈ ഡീസൽ പതിപ്പ് ഉടൻ അവതരിപ്പിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാഹനത്തിന്റെ ആഗോള ലോഞ്ചിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം, അതായത് 2029ഓടെ ഡീസൽ പതിപ്പ് എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഡീസൽ വേർഷൻ വൈകുന്നതിന്റെ കാരണം സംബന്ധിച്ച് ടൊയോട്ട ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ കൂടുതൽ കർശനമാകുന്ന എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് എൻജിനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി കമ്പനി സമയം എടുക്കുന്നുണ്ടാകാമെന്നാണ് വാഹന വിദഗ്ധരുടെ അഭിപ്രായം. ഭാവിയിലെയും പരിസ്ഥിതി ചട്ടങ്ങൾ പാലിക്കുന്ന തരത്തിൽ എൻജിൻ നവീകരിക്കേണ്ടതുണ്ടെന്നതാണ് പ്രധാന കാരണം എന്നുമാണ് കരുതുന്നത്.

1GD-FTV 2.8 ലിറ്റർ എൻജിൻ മോഡലിനെ ആശ്രയിച്ച് പരമാവധി 150 കിലോവാട്ട് (201 ഹോഴ്‌സ്‌പവർ) വരെ കരുത്തും 500 Nm വരെ ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിവുള്ളതാണ്. ഇത് 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളുമായി ലഭ്യമാണ്. ചില രാജ്യങ്ങളിൽ 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഓപ്ഷനായും നൽകുന്നുണ്ട്.

പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്‍ജെ ഒരു സി-സെഗ്മെന്റ് എസ്‌യുവിയാണ്. ഏകദേശം 4575 മില്ലീമീറ്റർ നീളം, 1855 മില്ലീമീറ്റർ വീതി, 1960 മില്ലീമീറ്റർ ഉയരം, 2580 മില്ലീമീറ്റർ വീൽബേസ് എന്നിവയാണ് ഇതിന്റെ അളവുകൾ. ലാഡർ-ഫ്രെയിം നിർമ്മാണത്തിലുള്ള ഈ മോഡൽ IMV 0 പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ്. ഇതേ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ടൊയോട്ട ഹിലക്സ് ചാംപ് പിക്കപ്പ് ട്രക്കും രൂപംകൊണ്ടത്.

ഇപ്പോൾ വരെ ടൊയോട്ട ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്ന എൻജിൻ 2TR-FE 2.7 ലിറ്റർ പെട്രോൾ യൂണിറ്റാണ്. ഇത് 120 കിലോവാട്ട് (161 hp) കരുത്തും 246 Nm ടോർക്കും നൽകും. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും പാർട്ട് ടൈം 4WD സംവിധാനവും ഇതിൽ ഉണ്ടാകും.

ഇന്ത്യയിൽ ഈ മോഡൽ നിർമ്മിക്കുന്നത് ടൊയോട്ട കിർലോസ്‍കർ മോട്ടോർ ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മഹാരാഷ്ട്രയിലെ പുതിയ ഫാക്ടറിയിൽ നിർമ്മാണം നടക്കുകയും 2028 അവസാനം വിപണിയിൽ എത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 30 ലക്ഷം മുതൽ പ്രാരംഭ വിലയോടെയാണ് ഈ എസ്‌യുവി എത്താനിടയുള്ളത്. ഇത് മഹീന്ദ്ര സ്‍കോർപിയോ എൻ പോലുള്ള മോഡലുകൾക്ക് ശക്തമായ എതിരാളിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

പുതിയ മുഖവുമായി ഫോക്സ്‍വാഗൺ ടൈഗൺ; വമ്പൻ മാറ്റങ്ങളോടെ ഉടൻ
ഗിയ‍ർ മാറി കഷ്‍ടപ്പെടേണ്ട; വില കുറഞ്ഞ ഓട്ടോമാറ്റിക്ക് കാ‍ർ ഇറക്കി കിയ