
വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് 2025 ഓഗസ്റ്റ് അവസാനത്തോടെ VF6, VF7 ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കിക്കൊണ്ട് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ഗുജറാത്തിലെ സൂറത്തിലെ പിപ്ലോഡിൽ കാർ നിർമ്മാതാവ് തങ്ങളുടെ ആദ്യത്തെ ഷോറൂം ഉദ്ഘാടനം ചെയ്തു. പുതുതായി തുറന്ന ഔട്ട്‌ലെറ്റിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങളും പ്രദർശിപ്പിച്ചിരുന്നു. അവ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ യൂണിറ്റുകളായി അവതരിപ്പിക്കും. ഈ വർഷം അവസാനത്തോടെ രാജ്യവ്യാപകമായി 27 നഗരങ്ങളിലേക്ക് ഡീലർഷിപ്പ് ശൃംഖല വികസിപ്പിക്കും. ഇന്ത്യയിലുടനീളം ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട് . വരാനിരിക്കുന്ന വിൻഫാസ്റ്റ് ഇലക്ട്രിക് എസ്‌യുവികളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.
വിൻഫാസ്റ്റ് VF6
ഇന്ത്യ-സ്പെക്ക് VF6 ന്റെ പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഗോള വിപണികളിൽ, വിൻഫാസ്റ്റ് VF6 രണ്ട് വേരിയന്റുകളായ ഇക്കോ, പ്ലസ് എന്നിവയിൽ ലഭ്യമാണ്, 59.6kWh ബാറ്ററിയും സിംഗിൾ ഇലക്ട്രിക് മോട്ടോറും ഇതിൽ ഉൾപ്പെടുന്നു. ഇക്കോ വേരിയന്റ് 410 കിലോമീറ്റർ അവകാശപ്പെടുന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം പ്ലസ് വേരിയന്റ് ഒറ്റ ചാർജിൽ 379 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. സിൽവർ ആക്സന്റുകളും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഉള്ള സ്പോർട്ടി ഓൾ-ബ്ലാക്ക് ക്യാബിൻ തീം വിൻഫാസ്റ്റ് VF6-ൽ ഉണ്ട്. 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പൽ കാർപ്ലേ കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ എസി, എച്ച്‍യുഡി (ഹെഡ്-അപ്പ് ഡിസ്‌പ്ലേ), 360-ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ, ലെവൽ-2 എഡിഎഎസ് സ്യൂട്ട് തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. അർബൻ മിന്റ്, ഇൻഫിനിറ്റി ബ്ലാങ്ക്, സെനിത്ത് ഗ്രേ, ഡെസാറ്റ് സിൽവർ, ക്രിംസൺ റെഡ്, ജെറ്റ് ബ്ലാക്ക് എന്നീ ആറ് കളർ ഓപ്ഷനുകളിലാണ് ഇവി വരുന്നത്.
വിൻഫാസ്റ്റ് VF7
വിൻഫാസ്റ്റ് VF7 ബ്രാൻഡിന്റെ മുൻനിര ഇലക്ട്രിക് വാഹനമാണ്. ഇത് ആഗോളതലത്തിൽ ഇക്കോ FWD, പ്ലസ് AWD എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. രണ്ട് വേരിയന്റുകളിലും 70.8kWh ബാറ്ററി പായ്ക്കും ഒരു ഇലക്ട്രിക് മോട്ടോറും സജ്ജീകരിച്ചിരിക്കുന്നു, ഇത് യഥാക്രമം 201PS ഉം 204PS ഉം പവർ നൽകുന്നു. ഇക്കോ വേരിയന്റ് ഡബ്ല്യുഎൽടിപി ക്ലെയിം ചെയ്ത 450 കിലോമീറ്റർ റേഞ്ച് നൽകുന്നു, പ്ലസ് ട്രിം ഒറ്റ ചാർജിൽ 431 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് എൽഇഡി DRL-കൾ, 20 ഇഞ്ച് അലോയ് വീലുകൾ, ഒരു സ്ലോപ്പിംഗ് റൂഫ്‌ലൈൻ എന്നിവ ഉൾപ്പെടുന്നു. VF6-ന്റെ അതേ പെയിന്റ് സ്‍കീമുകളിൽ ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യും. ഉള്ളിൽ, ഡ്രൈവർ-ഫോക്കസ്ഡ് ക്യാബിൻ 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, HUD, പനോരമിക് ഗ്ലാസ് റൂഫ്, 8-വേ പവർഡ് ഡ്രൈവർ സീറ്റുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ എസി, ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ലെവൽ-2 ADAS തുടങ്ങിയ സവിശേഷതകളുള്ള ഒരു മിനിമലിസ്റ്റ് ഡിസൈൻ സമീപനമാണ് സ്വീകരിക്കുന്നത്.