ഫോക്‌സ്‌വാഗൺ ടെയ്‌റോൺ 7 സീറ്റർ എസ്‌യുവി ഇന്ത്യൻ ലോഞ്ച് ഉറപ്പിച്ചു

Published : May 27, 2025, 03:13 PM IST
ഫോക്‌സ്‌വാഗൺ ടെയ്‌റോൺ 7 സീറ്റർ എസ്‌യുവി ഇന്ത്യൻ ലോഞ്ച് ഉറപ്പിച്ചു

Synopsis

2025 ലെ ദീപാവലി സീസണിൽ ഇന്ത്യയിൽ പുതിയ 7 സീറ്റർ പ്രീമിയം എസ്‌യുവി പുറത്തിറക്കാൻ ഫോക്‌സ്‌വാഗൺ ഒരുങ്ങുന്നു. ഫോക്‌സ്‌വാഗൺ ടെയ്‌റോൺ എന്ന് വിളിക്കപ്പെടുന്ന ഈ പൂർണ്ണ വലുപ്പത്തിലുള്ള എസ്‌യുവി, നിർത്തലാക്കിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസിന്റെ പിൻഗാമിയായിരിക്കും.

2025 ലെ ദീപാവലി സീസണിൽ ഇന്ത്യയിൽ പുതിയ 7 സീറ്റർ പ്രീമിയം എസ്‌യുവി പുറത്തിറക്കാൻ ഫോക്‌സ്‌വാഗൺ ഒരുങ്ങുന്നു. ഫോക്‌സ്‌വാഗൺ ടെയ്‌റോൺ എന്ന് വിളിക്കപ്പെടുന്ന ഈ പൂർണ്ണ വലുപ്പത്തിലുള്ള എസ്‌യുവി, ഇപ്പോൾ നിർത്തലാക്കിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസിന്റെ പിൻഗാമിയായി അവതരിപ്പിക്കും. ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ എന്നിവയുമായി ഇത് മത്സരിക്കും. പുതിയ 7 സീറ്റർ ഫോക്‌സ്‌വാഗൺ എസ്‌യുവി സികെഡി രൂപത്തിൽ ഇവിടെ കൊണ്ടുവരും. തുടർന്ന് കമ്പനിയുടെ ഔറംഗാബാദ് പ്ലാന്റിൽ അസംബിൾ ചെയ്യും.

ഫോക്‌സ്‌വാഗൺ ടെയ്‌റോണിന് 2.0L ടർബോ ഡീസൽ എഞ്ചിൻ നൽകാനാണ് സാധ്യത. ഈ എഞ്ചിൻ പരമാവധി 150PS പവറും 360Nm ടോർക്കും പുറപ്പെടുവിക്കുന്നു. 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ആയിരിക്കും ട്രാൻസ്മിഷൻ. ടിഗുവാൻ ആർ-ലൈനിലുള്ള ഈ പവർട്രെയിൻ സജ്ജീകരണം 7.1 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിമി വേഗത കൈവരിക്കുകയും 229 കിമി പരമാവധി വേഗത വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എങ്കിലും, ഉയർന്ന കെർബ് ഭാരം കാരണം ടെയ്‌റോണിന് ഈ കണക്കുകൾ അല്പം കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ, ഈ പൂർണ്ണ വലുപ്പത്തിലുള്ള എസ്‌യുവി 150PS, 1.5L ടർബോ പെട്രോൾ, 204PS/265PS, 2.0L ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും ലഭ്യമാണ്.

പുതിയ 7 സീറ്റർ ഫോക്‌സ്‌വാഗൺ എസ്‌യുവി ഇന്ത്യ-സ്‌പെക് മോഡലിന്  4,539 എംഎം നീളവും 1,859 എംഎം വീതിയും 1,656 എംഎം ഉയരവും 2,680 എംഎം വീൽബേസും ലഭിക്കും. ഇത് 652 ലിറ്റർ ബൂട്ട് സ്‌പേസ് വാഗ്‍ദാനം ചെയ്യും. ആഗോള സ്‌പെക് ഫോക്‌സ്‌വാഗൺ ടെയ്‌റോണിന് 4,792 എംഎം നീളവും 1,866 എംഎം വീതിയും 1,665 എംഎം ഉയരവുമുണ്ട്. ഇനി ഇന്റീരിയറിലേക്ക് വന്നാൽ ആർ-ലൈൻ മോഡലിൽ നമ്മൾ കണ്ടതുപോലെ ഫോക്‌സ്‌വാഗൺ ടെയ്‌റോണിലും കറുപ്പ് നിറത്തിലുള്ള ക്യാബിൻ തീം ഉണ്ട്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയോട് കൂടിയ 15 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പ്രധാന ആകർഷണം. 

3-സ്പോക്ക് സ്റ്റിയറിംഗ് വീൽ, 30-കളൗട്ട് ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, നിറമുള്ള ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ , ത്രീ സോൺ ഓട്ടോമാറ്റിക് എസി, 8 സ്പീക്കറുകളുള്ള സൗണ്ട് സിസ്റ്റം, ഡ്യുവൽ വയർലെസ് ഫോൺ ചാർജറുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററുള്ള 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 9 എയർബാഗുകൾ, ലെവൽ 2 എഡിഎഎസ്, ഡ്യുവൽ-പോഡ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡയമണ്ട് ആകൃതിയിലുള്ള എയർ ഇൻടേക്ക് ചാനലുകളുള്ള സിഗ്നേച്ചർ ഗ്രിൽ, 20 ഇഞ്ച് അലോയ് വീലുകൾ, വെള്ളി മേൽക്കൂര റെയിലുകൾ, നിറമുള്ള ഓആർവിഎമ്മുകളും ഡോർ ഹാൻഡിലുകളും, പിക്സൽ-ഡിസൈൻ ഘടകങ്ങളുള്ള കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിന് ലഭിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

എസ്‌യുവി യുദ്ധം: 2025 നവംബറിൽ ഒന്നാമനായത് ആര്?
വിപണി കീഴടക്കി ടാറ്റ പഞ്ച്; എന്താണ് ഈ കുതിപ്പിന് പിന്നിൽ?