
ജൂലൈ മാസത്തിൽ, താങ്ങാനാവുന്ന വിലയിൽ പ്രീമിയം കാറുകൾക്കും എസ്‌യുവികൾക്കും വലിയ കിഴിവുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈൻ, നിലവിൽ മൂന്നു ലക്ഷം രൂപ വരെ വൻ വിലക്കിഴിവോടെ ലഭ്യമാണ്. മൂന്ന് മാസം മുമ്പ് 49 ലക്ഷം രൂപ എക്സ്-ഷോറൂം പുറത്തിറക്കിയ പ്രീമിയം എഡബ്ല്യുഡി എസ്‌യുവി ഇപ്പോൾ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകൾക്ക് ശേഷം 46 ലക്ഷം രൂപ വിലയിൽ സ്വന്തമാക്കാം. ക്യാഷ് ആനുകൂല്യങ്ങൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവയുടെ രൂപത്തിൽ ഈ ആനുകൂല്യങ്ങൾ ലഭിക്കും.
ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈനിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഈ മോട്ടോർ പരമാവധി 204 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഏഴ് സ്‍പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ആണ് ട്രാൻസ്‍മിഷൻ. ഈ എഡബ്ല്യുഡി എസ്‌യുവി 7.1 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും 229 കിലോമീറ്റർ പരമാവധി വേഗത വാഗ്ദാനം ചെയ്യുമെന്നും ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു. ടിഗ്വാൻ ആർ ലൈൻ 12.58 കിലോമീറ്റർ മൈലേജ് നൽകുന്നു.
സ്‌പോർട്‌സ് സീറ്റുകളിലും ഡാഷ്‌ബോർഡിലും വ്യത്യസ്‍ത നീല നിറത്തിലുള്ള സ്റ്റിച്ചിംഗുള്ള ഓൾ-ബ്ലാക്ക് ക്യാബിനാണ് എസ്‌യുവിയുടെ സവിശേഷത. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന വലിയ 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മധ്യഭാഗത്തെ ആകർഷണം. 'ആർ' ബാഡ്‌ജിംഗ് ഉൾക്കൊള്ളുന്ന ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും പിന്നിൽ 10.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്.
ഫുള്ളി-ലോഡഡ് വേരിയന്റിൽ ലഭ്യമായ ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈനിൽ രണ്ട് ഫോണുകൾക്ക് വരെ വയർലെസ് ഫോൺ ചാർജിംഗ്, മസാജിംഗ് ഫ്രണ്ട് സീറ്റുകൾ, ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 30-കളർ ആംബിയന്റ് ലൈറ്റിംഗ്, ലെവൽ 2 എഡിഎഎസ്, ഒന്നിലധികം എയർബാഗുകൾ, ഫോക്‌സ്‌വാഗണിന്‍റെ പാർക്ക് അസിസ്റ്റ് പ്ലസ് ടെക് തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു.
ഈ ഫോക്സ്‍വാഗൺ പ്രീമിയം എഡബ്ല്യുഡി എസ്‌യുവി ആറ് നിറങ്ങളിൽ ലഭ്യമാണ്. ഓയിസ്റ്റർ സിൽവർ മെറ്റാലിക്, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, സിപ്രെസിനോ ഗ്രീൻ മെറ്റാലിക്, ഒറിക്സ് വൈറ്റ് മദർ ഓഫ് പേൾ ഇഫക്റ്റ്, നൈറ്റ്ഷെയിഡ് ബ്ലൂ മെറ്റാലിക്, പെർസിമോൺ റെഡ് മെറ്റാലിക് തുടങ്ങിയവയാണ് ഈ നിറങ്ങൾ. കണക്റ്റഡ് എൽഇഡി സ്ട്രിപ്പുള്ള സ്ലീക്കർ ഹെഡ്‌ലാമ്പുകൾ, വെള്ളി നിറത്തിലുള്ള വലിയ മെഷ് പാറ്റേൺ ഉള്ള എയർ ഡാം, 19 ഇഞ്ച് അലോയി വീലുകൾ, സ്പേസ് ബോഡി ക്ലാഡിംഗ്, പിന്നിൽ സ്മോക്ക്ഡ് ഇഫക്റ്റുള്ള വലിയ ലൈറ്റ് ബാർ, റൂഫ് സ്‌പോയിലർ തുടങ്ങിയവ ഇതിന്റെ ചില ഡിസൈൻ ഹൈലൈറ്റുകൾ ആണ്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ വാഹനങ്ങളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു വാഹനം വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.