
ഈ മാസം ഇന്ത്യൻ വിപണിയിൽ ടൈഗൺ എസ്‌യുവി, വിർട്ടസ് സെഡാൻ എന്നിവയിൽ ഫോക്‌സ്‌വാഗൺ ഗണ്യമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. അതേസമയം ഈ എല്ലാ കിഴിവുകളും ആനുകൂല്യങ്ങളും 2025ൽ നിർമ്മിച്ച മോഡലുകളിൽ മാത്രമേ ലഭ്യമാകൂ. ഈ മാസം ലഭ്യമായ ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ്/ലോയൽറ്റി ബോണസുകൾ, 20,000 രൂപ വരെ സ്‌ക്രാപ്പേജ് ഇൻസെന്റീവ് എന്നിവ ഉൾപ്പെടുന്നു. എൻട്രി ലെവൽ വേരിയന്റുകൾക്ക് ഏറ്റവും ഉയർന്ന കിഴിവുകൾ ലഭിക്കുമ്പോൾ ഉയർന്ന വേരിയന്റുകൾക്ക് മാത്രമേ എക്‌സ്‌ചേഞ്ച് ബോണസുകൾ ലഭിക്കൂ.
എൻട്രി ലെവൽ ടൈഗൺ കംഫർട്ട്‌ലൈനിന് 1.04 ലക്ഷം രൂപ കിഴിവ് ലഭിക്കുന്നു. ഈ മാസം ഏറ്റവും കൂടുതൽ കിഴിവ് ലഭിക്കുന്ന 2025 ടൈഗൺ വേരിയന്റുകളിൽ എൻട്രി ലെവൽ കംഫർട്ട്‌ലൈൻ എംടി (1.04 ലക്ഷം വരെ). ഉയർന്ന സ്‌പെക്ക് ഹൈലൈൻ പ്ലസ് എടി (ഒരുലക്ഷം), ജിടി ലൈൻ എടി (80,000 രൂപ) എന്നിവ ഉൾപ്പെടുന്നു. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 115hp 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്. ടൈഗണിന്റെ 1.5 ലിറ്റർ ടർബോ-പെട്രോൾ വേരിയന്റുകളിൽ, പ്രത്യേകിച്ച് ജിടി പ്ലസ് ക്രോം ഡിഎസ്‍ജി, ജിടി പ്ലസ് സ്‌പോർട് ഡിഎസ്‍ജി എന്നിവയിൽ 50,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്.
എൻട്രി ലെവൽ വെർടസ് കംഫർട്ട്‌ലൈനിനാണ് ₹1.26 ലക്ഷം കിഴിവ് ലഭിക്കുന്നത്. ടൈഗണിനെപ്പോലെ, വിർടസിന്റെ എൻട്രി ലെവൽ വേരിയന്റുകളാണ് ജനുവരിയിൽ ഏറ്റവും കൂടുതൽ കിഴിവുകൾ നേടുന്നത്. പ്രത്യേകിച്ച് കംഫർട്ട്‌ലൈൻ എംടി (1.26 ലക്ഷം രൂപ വരെ), ഹൈലൈൻ പ്ലസ് എടി (ഒരുലക്ഷം), ജിടി ലൈൻ എടി (80,000 രൂപ) എന്നിവയ്ക്കാണ് വലിയ കിഴിവുകൾ. അതേസമയം, 150hp 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ നൽകുന്നതും 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുള്ളതുമായ വിർടസ് ജിടി പ്ലസ് ക്രോം ഡിഎസ്‍ജി, ജിടി പ്ലസ് സ്‌പോർട് ഡിഎസ്‍ജി വേരിയന്റുകൾക്ക് 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കുന്നു. 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ മാനുവൽ ഗിയർബോക്സിൽ ലഭ്യമാണെങ്കിലും ഈ വകഭേദങ്ങളിൽ ഓഫറുകളോ ആനുകൂല്യങ്ങളോ ഇല്ല.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.