ഫോക്സ്‍വാഗൺ പോളോ തിരിച്ചുവരുമോ? സാധ്യതകളും പ്രതീക്ഷകളും!

Published : Mar 11, 2025, 10:25 AM ISTUpdated : Mar 11, 2025, 10:27 AM IST
ഫോക്സ്‍വാഗൺ പോളോ തിരിച്ചുവരുമോ? സാധ്യതകളും പ്രതീക്ഷകളും!

Synopsis

ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ പോളോയുടെ ഉത്പാദനം ഇന്ത്യയിൽ നിർത്തിവെച്ചിരിക്കുകയാണ്. എങ്കിലും പോളോയുടെ തിരിച്ചു വരവിനായുള്ള സാധ്യതകളും കമ്പനിയുടെ പുതിയ പദ്ധതികളും ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നു.

ർമ്മൻ പ്രീമിയം കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ 2022 ൽ ഇന്ത്യയിൽ പോളോ ഹാച്ച്ബാക്കിന്റെ ഉത്പാദനം നിർത്തിവച്ചു. എങ്കിലും, ഇന്ത്യൻ വാഹന വ്യവസായത്തിൽ ഫോക്‌സ്‌വാഗൺ പോളോ നെയിംപ്ലേറ്റിന് ഇപ്പോഴും വലിയ ആരാധകർ ഉണ്ട്. ഇതുവരെ വിറ്റഴിക്കപ്പെട്ട 700,000 ഫോക്‌സ്‌വാഗൺ കാറുകളിൽ , മൊത്തം വിൽപ്പനയുടെ 60 ശതമാനത്തോളം, അതായത് 400,000 യൂണിറ്റുകൾ പോളോ ആണെന്നാണ് കണക്കുകൾ.

യൂസ്‍ഡ് കാർ വിപണിയിൽ ഫോക്‌സ്‌വാഗൺ പോളോയ്ക്ക് ഇപ്പോഴും വലിയ ഡിമാൻഡുണ്ട്, കഴിഞ്ഞ 3 വർഷത്തിനുള്ളിൽ അതിന്റെ പുനർവിൽപ്പന മൂല്യം 30 ശതമാനം വർദ്ധിച്ചു. ആഗോളതലത്തിൽ, പോളോ ഹാച്ച്ബാക്ക് 50-ാം വർഷം ആഘോഷിക്കുകയാണ്. ഇന്ത്യയിലും ഈ ആഘോഷം നടക്കും. പോളോ ഉപഭോക്താക്കൾക്കുള്ള നന്ദിയുടെ സൂചകമായി മാർച്ച് മാസത്തേക്ക് ഫോക്‌സ്‌വാഗൺ ഒരു പ്രത്യേക ലോയൽറ്റി ഓഫർ പ്രഖ്യാപിച്ചു. തങ്ങളുടെ പോളോ കൈമാറ്റം ചെയ്യാനും ടൈഗൺ അല്ലെങ്കിൽ വിർടസ് തിരഞ്ഞെടുക്കാനും തയ്യാറുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ ലോയൽറ്റി ബോണസ് ലഭിക്കും.

തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ ഫോക്‌സ്‌വാഗൺ പുതിയ രൂപത്തിൽ പോളോ ഹാച്ച്ബാക്ക് വിൽക്കുന്നുണ്ട്.  എങ്രിലും, നമ്മുടെ വിപണിയിൽ ഇത് അവതരിപ്പിക്കില്ല. ആഗോള പോളോയ്ക്ക് 4 മീറ്ററിൽ കൂടുതൽ നീളമുണ്ട്, കൂടാതെ ടൈഗൺ , വിർടസ് എന്നിവയ്ക്ക് അടിസ്ഥാനമായ MQB A0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതുമാണ്.അതേസമയം പോളോ ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങൾ ഒന്നും ഇതുവരെ പങ്കുവച്ചിട്ടില്ല. ഉപഭോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാന്‍ കമ്പനി നിരന്തരം അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും, സ്ഥാപനത്തിനുള്ളില്‍ ഇതേക്കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്‍ത പറഞ്ഞു.

ഫോക്‌സ്‌വാഗൺ പോളോയെ ഹാച്ച്ബാക്ക് രൂപത്തിൽ പുറത്തിറക്കിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.പോളോ ഇന്ത്യയിലേക്ക് കൊണ്ടുവരണമെങ്കിൽ, പെർഫോമൻസ് റൂട്ടിലൂടെ പോയി പോളോ ജിടിഐ വാങ്ങുന്നതാണ് നല്ലത് എന്നും എങ്കിലും, എല്ലാ സാധ്യതകളും തങ്ങൾ പരിശോധിക്കുന്നുണ്ട് എന്നും ആശിഷ് ഗുപ്‍ത പറഞ്ഞു.

ജർമ്മൻ ബ്രാൻഡ് അടുത്തിടെ ബ്രസീലിൽ പുതിയ ടെറ സബ്-കോംപാക്റ്റ് എസ്‌യുവി അനാച്ഛാദനം ചെയ്തു. എംക്യുബി എ0 ഇൻ പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ചെടുത്ത സ്കോഡ കൈലാക്കിനെ അടിസ്ഥാനമാക്കി ഫോക്‌സ്‌വാഗൺ ഇന്ത്യ ഒരു സബ്-4 മീറ്ററിൽ താഴെയുള്ള എസ്‌യുവി വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുതിയ തലമുറ പോളോ ആയി ഫോക്‌സ്‌വാഗൺ പുതിയ കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കിയേക്കാം. എങ്കിലും, ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.  അതേസമയം ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രകടനത്തിന് പ്രാധാന്യം നൽകുന്ന ഗോൾഫ് ജിടിഐ, ടിഗുവാൻ R-ലൈൻ എന്നിവ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് ഫോക്‌സ്‌വാഗൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

PREV
click me!

Recommended Stories

ഫോക്‌സ്‌വാഗൺ ഡിസംബർ വിലക്കിഴിവ് വിവരങ്ങൾ
വലിയ ഫാമിലികൾക്കായി വില കുറഞ്ഞ ഏഴ് സീറ്റർ; നിസാൻ്റെ പുത്തൻ എംപിവി ഇന്നെത്തും