വരുന്നൂ, സ്റ്റിയറിംഗില്ലാത്ത കാര്‍!

By Web DeskFirst Published Jan 30, 2018, 3:44 PM IST
Highlights

സ്റ്റിയറിങ്ങും പെഡലുകളും ഇല്ലാത്ത കാര്‍ വികസിപ്പിച്ചെന്ന അവകാശവാദവുമായി ജനറൽ മോട്ടോഴ്സ്. ഫുൾ ഓട്ടോമേഷൻ ടെക്നോളജിയുമായാണ് ജനറൽ മോട്ടോഴ്സ് എത്തുന്നത്. ഷെവർലെ ബോൾട്ട് ഇവി എന്നാണ്  ക്രൂസ് എവി വിഭാഗത്തിൽപ്പെട്ട  ഇലക്ട്രിക് കാറിന്‍റെ പേര്. എവിടേക്കു പോകണം എന്നതു സംബന്ധിച്ചു വാഹനത്തിനുള്ള മാപ്പിൽ രേഖപ്പെടുത്തിയാൽവാഹനം തനിയെ നീങ്ങുമെന്നാണ് ജനറല്‍ മോട്ടോഴ്സ് പറയുന്നത്. ലേസർ സെൻസർ, ക്യാമറ, റഡാർ എന്നിവയെ വാഹനത്തിനുള്ളിലെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കാറിന്റെ ഓട്ടം. ഇതിനായി  പ്രത്യേകമായി രൂപകൽപ്പന ചെയ്ത മാപ്പിങ് ടെക്നോളജിയുടെ സഹായത്തോടെയാണ് കാറിന്റെ സഞ്ചാരം. ത്തരത്തിൽ ലോകത്തിൽ ആദ്യത്തെ പ്രൊഡക്ഷൻ വാഹനങ്ങളാണ് ജനറൽ മോട്ടോഴ്സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സാൻഫ്രാൻസിസ്കോയിലെയും ഫീനിക്സിലെയും തിരക്കേറിയ നഗരത്തിൽ കാറിന്റെ മാസങ്ങൾ നീണ്ട പരീക്ഷണ ഓട്ടം അവസാനിച്ചതിനു പിന്നാലെയാണ് വാണിജ്യാടിസ്ഥാനത്തിൽ വാഹനം വിൽക്കാൻ തയാറാണെന്ന് ജനറല്‍ മോട്ടോഴ്‍സ് അറിയിച്ചത്.

എത്രവേഗത്തിൽ പോകണമെന്നും എത്രസമയം കൊണ്ട് എത്തണമെന്നും രേഖപ്പെടുത്തിയാല്‍ വാഹനം കൃത്യമായി ലക്ഷ്യസ്ഥാനത്ത് യാത്രികരെ എത്തിക്കും. ഇ ഇതു സംബന്ധിച്ച സുരക്ഷ മാനദണ്ഡങ്ങളുമായി മുന്നോട്ടു പോകാനായി യുഎസ് ഡിപാർട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഴ്സിനു ജിഎം കത്തു നൽകി. അടുത്ത വർഷം വാഹനം വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

 

 

click me!