ഭാവിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പാര്‍ക്കിംഗിന് സ്വന്തം സ്ഥലം വേണം; പുതിയ നിയമം വരുന്നു

By Web DeskFirst Published Dec 22, 2016, 2:56 PM IST
Highlights

ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചതായും ന്യൂഡല്‍ഹിയില്‍ ശൗചാലയ ആപ്പിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ നായിഡു മാധ്യമങ്ങളോടു വ്യക്തമാക്കി.

ഷിംല മുനിസിപ്പാലിറ്റിയില്‍ വാഹന രജിസ്‌ട്രേഷന് പാര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി 2015 ല്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് രാജ്യത്തുടനീളമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന് നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ പ്രധാനമായും നഗരപ്രദേശങ്ങളിലെ ഫ്ലാറ്റുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും കീഴെ റോഡ് സൈഡില്‍ വാഹനം നിര്‍ത്തിയിട്ട് ഗതാഗത കുരുക്കുണ്ടാക്കുന്നത് പൂര്‍ണമായും തടയാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

വാഹന സുരക്ഷ കര്‍ശനമാക്കുന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലും കഴിഞ്ഞ ആഗസ്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഇതുവരെ പാസാക്കാനായിരുന്നില്ല.

click me!