ഞെട്ടിക്കുന്ന വില; കാവസാക്കി ഡേർട്ട് ബൈക്കുകൾ ഇന്ത്യന്‍ വിപണിയില്‍

By Web DeskFirst Published Dec 22, 2016, 2:09 PM IST
Highlights

കവാസാക്കി ഇതുവരെ അവതരിപ്പിച്ചതില്‍ മികച്ച വിജയം നേടിയ രണ്ട് ഓഫ് റോഡ് ബൈക്കുകളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. കെഎക്സ്250എഫ്, കെഎക്സ്100 ഡേർട്ട് ബൈക്കുകളാണ് അവ.

259സിസി ലിക്വിഡ് കൂൾഡ് സിങ്കിൽ സിലിണ്ടർ എൻജിന്‍ കെഎക്സ്250-ന് കരുത്തേകും. മുൻഭാഗത്ത് തലകീഴായ ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് പ്രത്യേകതകളിലൊന്ന്.

കെഎക്സ്100-ന്റെ കരുത്തു പകരുന്നത് 99സിസി ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടർ ടു സ്ട്രോക്ക് എൻജിന്‍. കെഎക്സ്250-ലേതുപോലുള്ള മുന്നിൽ തലകീഴായ ഫോർക്കും പിന്നിൽ മോണോഷോക്കും സസ്‍പെന്‍ഷന്‍ നല്‍കും.

നിരത്തിലെ ഉപയോഗത്തിനായല്ല എന്നതിനാൽ ഹെ‌ഡ്‌ലാമ്പ്, ഇന്റികേറ്റർ തുടങ്ങിയവയില്ല. കെഎക്സ്250 ബൈക്കിന് 105കി.ഗ്രാം ഭാരവും കെഎക്സ്100 ന് 80കി.ഗ്രാം ഭാരവുമാണുള്ളത്. ദില്ലി എക്സ്ഷോറൂം 4.68 ലക്ഷം, 7.14ലക്ഷം വിലയ്ക്കാണ് ഈ ബൈക്കുകൾ ഇന്ത്യയിൽ വിപണയില്‍ ലഭ്യമാകുക.

 

click me!