
ദില്ലി: ഇലക്ട്രിക് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ നിറം പച്ചയാക്കുന്നതായി റിപ്പോര്‍ട്ട്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന നിലയ്ക്കാണ് ഈ നിറം മാറ്റം. ഇതു സംബന്ധിച്ച് കേന്ദ്ര റോഡുവികസന മന്ത്രാലയം ശുപാര്‍ശ ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള പ്രത്യേക നയം തയാറാക്കുന്ന നീതി ആയോഗിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നീക്കം. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
പച്ച പ്രതലത്തില്‍ മഞ്ഞ അക്ഷരങ്ങളോടു കൂടിയതാവും ഇലക്ട്രിക് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും പാര്‍ക്കിങ്ങിനും ടോള്‍ ഇളവിനുമൊക്കെ ഹരിതനമ്പര്‍ പ്ലേറ്റുകള്‍ ഉപകരിക്കുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കു കൂട്ടല്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.