ജി എസ് ടി; വിലക്കിഴിവുമായി ബജാജും

Published : Jun 16, 2017, 10:08 PM ISTUpdated : Oct 05, 2018, 03:52 AM IST
ജി എസ് ടി; വിലക്കിഴിവുമായി ബജാജും

Synopsis

ജി എസ് ടി (ചരക്ക്, വിൽപ്പന നികുതി) നടപ്പാവുന്നതിന്റെ മുന്നോടിയായി ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് ബൈക്കുകളുടെ വില കുറച്ചു. പരമാവധി 4,500 രൂപയുടെ വരെ ഇളവാണു വിവിധ മോട്ടോർ സൈക്കിളുകൾക്ക് ബജാജ് ഓട്ടോ അനുവദിച്ചിരിക്കുന്നത്. ജി എസ് ടി വഴി പ്രതീക്ഷിക്കുന്ന ആനുകൂല്യം നികുതി നിലവിൽ വരുംമുമ്പേ ഉപയോക്താക്കൾക്കു കൈമാറുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് ബജാജ് ഓട്ടോയുടെ വിശദീകരണം.

ജൂലൈ ഒന്നിന് ജി എസ് ടി നിലവിൽ വരുന്നതോടെ ഇരുചക്രവാഹന വിഭാഗത്തിന്റെ നികുതി 28% ആയി കുറയും. നിലവിൽ ഈ വിഭാഗത്തിന്റെ നികുതി ബാധ്യത 30 ശതമാനത്തോളമാണ്. അതേസമയം 350 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് ജി എസ് ടിയിൽ മൂന്നു ശതമാനം അധിക സെസും ബാധകമാവും.മോഡൽ അടിസ്ഥാനമാക്കിയും സംസ്ഥാന അടിസ്ഥാനത്തിലും നികുതി ഇളവ് ഏറിയും കുറഞ്ഞുമിരിക്കുമെന്നു ബജാജ് ഓട്ടോ വ്യക്തമാക്കുന്നു. എൻട്രി ലവൽ ‘സി ടി 100’ മുതൽ പ്രീമിയം വിഭാഗത്തിൽപെട്ട ‘ഡൊമിനർ 400’ വരെ നീളുന്നതാണു ബജാജ് ഓട്ടോയുടെ മോഡൽ ശ്രേണി. ഡൽഹി ഷോറൂമിൽ 35,183 രൂപ മുതൽ 1.53 ലക്ഷം രൂപ വരെയാണ് ഈ ബൈക്കുകളുടെ വില.

ജി എസ് ടിക്കു മുന്നോടിയായി ഫോഡ് ഇന്ത്യ, ഔഡി ഇന്ത്യ, ബി എം ഡബ്ല്യു ഇന്ത്യ, മെഴ്സീഡിസ് ബെൻസ് ഇന്ത്യ, ഫോര്‍ഡ് തുടങ്ങിയ കാർ നിർമാതാക്കളും വാഹന വിലയിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ
ആതർ എനർജി ഇൻഷുറൻസ് രംഗത്തേക്ക്; ലക്ഷ്യമെന്ത്?