
ആളെക്കൊല്ലി എന്ന് ഇരട്ടപ്പേരുള്ള ടിപ്പറിന്റെ ഇടിയേറ്റിട്ടും അദ്ഭുതകരമായി രക്ഷപ്പെടുന്ന കാല്‍നടയാത്രികന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഗുജറാത്തിലെ ഗോദ്രയിലാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് കാൽനടയാത്രക്കാരനെ ടിപ്പര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇയാള്‍ തെറിച്ചുപോകുന്നതും പിന്നെ കൂളായി എഴുന്നേറ്റ് നടക്കുന്നതും വീഡിയോയില്‍ കാണാം.
സമീപത്തെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.