
തായ്വാനിലെ ഹുവാലിയൻ മലനിരകളിലൂടെ സഞ്ചരിക്കുന്ന ഒരു കാര് യാത്രക്കാരനായിരിക്കും ലോകത്ത് ഏറ്റവും ഭാഗ്യവാന്. തലനാരിഴയ്ക്കാണ് കാർ യാത്രികർ മരണത്തിൽ നിന്നു രക്ഷപെട്ടത്. റോഡിലൂടെ വാഹനങ്ങൾ പോകുന്പോൾ നൂറ് അടി ഉയരത്തിൽ നിന്നും കൂറ്റൻ പാറക്കല്ല് കാറിന്റെ മുന്നിലേക്ക് തെറിച്ചു വീഴുന്നതാണ് ദൃശ്യങ്ങളിൽ.
വഴിയിലെ പ്രകൃതിഭംഗി കാണുവാനായി വേഗത കുറച്ചാണ് താൻ വാഹനം ഓടിച്ചിരുന്നതെന്നും ഈ സമയം മുന്നിൽ കുറച്ച് ചെറിയ കല്ലുകൾ വീഴുന്നത് കണ്ടിരുന്നതിനാൽ വളരെ ശ്രദ്ധിച്ചാണ് വാഹനമോടിച്ചിരുന്നതെന്നും ഡ്രൈവർ പറഞ്ഞു.
ഇതുവഴി വന്ന കാറുകളിലെ ഡാഷ് കാമിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലായി മാറുകയാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.