
ദൈവത്തിന്‍റെ രഥം എന്നാണ് ഗുര്‍മീതിന്‍റെ അനുയായികള്‍ ബുഗാട്ടി വാരിയോണിന്‍റെ രൂപത്തിലുള്ള ഈ കാറിനെ വിളിക്കുന്നത്. ദൈവം ഗുര്‍മീത് തന്നെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ബുഗാട്ടിയൊന്നുമല്ല. ബുഗാട്ടി വാരിയോണിന്‍റെ രൂപത്തിലേക്ക് ഗുര്‍മീത് പരുവപ്പെടുത്തിയ ഈ വാഹനം ഒരു പാവം ഹോണ്ട അക്കോര്‍ഡ് വി 6 ആണത്രെ! ഗുര്‍മീതിന്‍റെ നിര്‍ദ്ദേശപ്രകാരം മെക്കാനിക്കുകള്‍ ഈ ദൈവരഥത്തിന്‍റെ ഫ്രണ്ട് ഗ്രില്ലിന്‍റെ സ്ഥാനത്ത് ഒരു വലിയ ഹൃദയ ചിഹ്നവും ഒരുക്കിയിട്ടുണ്ട്.
ആഗ്രോ ജെറ്റര്‍ എന്ന് ഗുര്‍മീതും അനുയായികളും പേരിട്ടു വിളിക്കുന്ന ഈ വാഹനം കണ്ടാല്‍ എന്താണ് തോന്നുന്നത്? കോക് പിറ്റിന്‍റെ ആകൃതിയിലുള്ള ഈ മുച്ചക്ര വാഹനം ശരിക്കും ഒരു ഹീറോ ഹോണ്ട കരിഷ്‍മ ബൈക്കാണ്. പിയാജിയോ എംപി3 സ്‍കൂട്ടറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണത്രെ ഗുര്‍മീത് കരിഷ്‍മയെ ഈ പരുവത്തിലാക്കിയെടുത്തത്.
ഈ കാര്‍ ഏതാണെന്നു മനസിലായോ? ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ ഹാച്ച്ബാക്ക് ഹ്യുണ്ടായി സാന്‍ട്രോയെയാണ് ഗുര്‍മീതിന്‍റെ വര്‍ക് ഷോപ്പില്‍ ഈ വിധമാക്കി മാറ്റിയത്.
സൂക്ഷിച്ചൊന്നും നോക്കേണ്ട. ഭംഗിയുള്ള ടോപ്പും കിടിലന്‍ ലുക്കുമുണ്ടായിരുന്ന നമ്മുടെ ആ മാരുതി ജിപ്‍സിയെയാണ് ഗുര്‍മീത് ഈ പരുവത്തിലാക്കിയത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.