റെനോ ക്വിഡ് സ്വന്തമാക്കാം കുറഞ്ഞ വിലയില്‍, ചില പുതുമകളോടെ

Published : Aug 25, 2017, 11:13 PM ISTUpdated : Oct 05, 2018, 01:18 AM IST
റെനോ ക്വിഡ് സ്വന്തമാക്കാം കുറഞ്ഞ വിലയില്‍, ചില പുതുമകളോടെ

Synopsis

മാരുതിക്ക് ശേഷം മധ്യവര്‍ഗത്തിന്റെ നാലുചക്രവാഹനം എന്ന മോഹത്തിന് ആശ്വാസം പകര്‍ന്ന റെനോയുടെ ക്വിഡ് കാര്‍ ഇപ്പോള്‍ 3.43 ലക്ഷം രൂപയക്ക് സ്വന്തമാക്കാം. ക്വിഡിന്റെ സ്വീകാര്യതയ്ക്ക് രണ്ട് വര്‍ഷം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് 3.43 ലക്ഷം രൂപയുടെ (എക്‌സ് ഷോറൂം പ്രൈസ്-ഡെല്‍ഹി) രണ്ടാം ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 

മാരുതിയുടെ ആള്‍ട്ടോയ്ക്ക്‌ ഭീഷണിയായി രംഗത്തെത്തിയ ക്വിഡ് ഇതുവരെ 1.75 ലക്ഷം കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. എന്‍ജിനിലും കോണ്‍ഫിഗറേഷനിലും കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ് ആനിവേഴ്‌സറി പതിപ്പ് എത്തിയിരിക്കുന്നത്. ചുവപ്പ്്, വെള്ള എന്നീ നിറങ്ങളില്‍ മാത്രമാകും ആനിവേഴ്‌സറി എഡിഷന്‍ ലഭിക്കുക.

എന്നാല്‍ ബോഡിയില്‍ രണ്ടാം ആനിവേഴ്‌സറിയുടെ സൂചകമായി രണ്ട് എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഗ്രാഫിക്‌സ്, വീല്‍, മിറര്‍  എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്റ്റിയറിങിലും ആനിവേഴ്‌സറിയുടെ ഓര്‍മപ്പെടുത്തലുകള്‍ കാണാം. 1000 സി.സി എന്‍ജിനില്‍ 67 ബി.എച്ച്.പി 91 എന്‍.എം ടോര്‍ക്കും ക്വിഡ് ആനിവേഴ്‌സറി വേര്‍ഷനില്‍ ലഭിക്കും.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

എസ്‌യുവി യുദ്ധം: 2025 നവംബറിൽ ഒന്നാമനായത് ആര്?
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ