
ഇപ്പോള്‍ യാത്രകളുടെ കാലമാണ്. നിരവധി സഞ്ചാരികള്‍ ഒറ്റക്കും കൂട്ടായുമൊക്കെ യാത്രകള്‍ക്ക് ഇറങ്ങുന്നു. പലര്‍ക്കും യാത്ര വലിയ സ്വപ്നമാണ്. എന്നാല്‍ യാത്രകളില്‍ നിന്നും പലരെയും തടയുന്നത് തിരക്കുകളും ബജറ്റും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെയാവും. എന്നാല്‍ ഇതൊന്നും യാത്രകള്‍ക്ക് ഒരു തടസമേയല്ല. ബജറ്റിനെക്കുറിച്ചാണ് ആശങ്ക എങ്കില്‍ ഇന്നത്തെക്കാലത്ത് യാത്രകള്‍ക്ക് വലിയ ബജറ്റ് വേണ്ട എന്നതാണ് സത്യം. ചുരുങ്ങിയ ചിലവില്‍ നമുക്ക് ലോകം തന്നെ ചുറ്റിവാരാന്‍ സാധിക്കും.
എന്നാല്‍ പലര്‍ക്കും ഇത്തരം ആധുനിക യാത്രകളെക്കുറിച്ചൊന്നും വലിയ പിടിപാടുണ്ടാകണമെന്നില്ല. സാധാരണക്കാരുടെ ഇത്തരം സംശയങ്ങള്‍ക്ക് പരിഹാരവുമായെത്തുകയാണ് ഒരു വീഡിയോ. ഹാപ്പി ജേണി എന്നു പേരിട്ടിരിക്കുന്ന ഈ വീഡിയോ പരമ്പരയില്‍ സഞ്ചാരികളുടെ എല്ലാവിധ സംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങളുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.