ബൈക്കോടിക്കാന്‍ പഠിക്കാം ഒപ്പം സ്വന്തമായൊരു ഹാര്‍ലിയും; കിടിലന്‍ അവസരവുമായി ഹാര്‍ലി ഡേവിഡ്സണ്‍

By Web DeskFirst Published May 2, 2018, 4:04 PM IST
Highlights
  • ബൈക്ക് ഓടിച്ച് പഠിക്കാന്‍ അസരമൊരുക്കുന്നതിനൊപ്പം ഫ്രീയായി ഹാര്‍ലി ബൈക്കും ലഭിക്കും

റോഡിലൂടെ വരുന്ന ഹാര്‍ലി ഡേവിഡ്സണ്‍ വാഹനങ്ങള്‍ കണ്ടു നില്‍ക്കാത്തവര്‍ കുറവാണ്. അപ്പോഴൊക്കെയും മനസില്‍ തോന്നിയിട്ടുണ്ടാവില്ലേ ഇതൊന്ന് ഓടിച്ച് നോക്കണമെന്ന. അത്തരമൊരു അവസരം യുവതലമുറയ്ക്ക് നല്‍കി യുവാക്കള്‍ക്കിടയില്‍ വീണ്ടും തരംഗമാകുകയാണ് ഹാര്‍ലി.  ബൈക്ക് ഓടിച്ച് പഠിക്കാന്‍ അസരമൊരുക്കുന്നതിനൊപ്പം ഫ്രീയായി ഹാര്‍ലി ബൈക്കും ലഭിക്കും. 

 പതിനെട്ട് വയസ് തികഞ്ഞ ആര്‍ക്കും അവസരമുണ്ട്. ഹാര്‍ലി ഡേവിഡ്സണ്‍ റൈഡിംഗ് അക്കാദമി തന്നെയാണ് ബൈക്ക് ഓടിക്കാന്‍ പഠിപ്പിക്കുക. ഫ്രീഡം ഇന്റേണ്‍ഷിപ്പ് എന്നാണ് പദ്ധതിയുടെ പേര്. സ്വാതന്ത്ര്യം എന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എഴുതി കമ്പനിയ്ക്ക് അയച്ച് നല്‍കണം. ഇതില്‍ ക്രിയാത്മകമായ കുറിപ്പുകള്‍ അയക്കുന്നവര്‍ക്കാണ് അവസരമൊരുങ്ങുന്നത്.   ഫോട്ടോ-വീഡിയോ ചിത്രീകരണത്തില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്ക് മുന്‍ഗണനയും ലഭിക്കും. 

12 ആഴ്ച നീളുന്നതാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം അമേരിക്കയില്‍ വച്ചാണ് നടക്കുന്നത്. ബൈക്ക് ഓടിച്ച് ഒരു പരിചയമില്ലാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം. സമൂഹ മാധ്യമങ്ങളില്‍ സജീവമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഹാര്‍ലിയിലൂടെ അവസരമൊരുക്കുന്നതാണ് പദ്ധതി. അപേക്ഷകരില്‍ നിന്ന് എട്ട് പേര്‍ക്കായിരിക്കും ഇന്റേണ്‍ഷിപ്പിന് അവസരമൊരുങ്ങുന്നത്. താത്പര്യമുള്ളവര്‍ക്ക് മെയ് 11 -നകം freedomInternship@Harley-Davidson.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കാം.

click me!