പഴയൊതൊക്കെ കളഞ്ഞേക്കൂ; ഹെല്‍മറ്റുകള്‍ അടിമുടി മാറുന്നു!

First Published Jul 27, 2018, 2:50 PM IST
Highlights

ഭാരത്തിന്റെയും സുരക്ഷയുടെയും കാര്യത്തിലിനി ഹെൽമെറ്റ് കൂടുതൽ  കർക്കശക്കാരനാകും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്(BIS) ന്റേതാണ് പുതിയ തീരുമാനം. നിലവിൽ ഒന്നരകിലോയാണ്‌ ഹെൽമെറ്റുകൾക്ക് അനുവദനീയമായ ഭാരം. എന്നാല്‍ ഇനി മുതൽ 1.2 കിലോയില്‍ കൂടുതൽ

ഇരുചക്രവാഹന യാത്രികരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഭാരത്തിന്റെയും സുരക്ഷയുടെയും കാര്യത്തിലിനി ഹെൽമെറ്റ് കൂടുതൽ  കർക്കശക്കാരനാകും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്(BIS) ന്റേതാണ് പുതിയ തീരുമാനം. നിലവിൽ ഒന്നരകിലോയാണ്‌ ഹെൽമെറ്റുകൾക്ക് അനുവദനീയമായ ഭാരം. എന്നാല്‍ ഇനി മുതൽ 1.2 കിലോയില്‍ കൂടുതൽ ഭാരം ഹെൽമെറ്റുകൾക്കുണ്ടാകില്ല. 

ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്നത് ഇനി ഗുരുതരമായ കുറ്റമായിരിക്കും. ആഘാതം ചെറുക്കാനുള്ള ശേഷിക്കൊപ്പം ഇംപാക്ട് വെലോസിറ്റി, ഹെഡ് ഇഞ്ച്വുറി, സൈഡ് ഇംപാക്ട് തുടങ്ങി നിരവധി പരിശോധനാ സംവിധാനങ്ങളും ഇനിമുതല്‍ ഹെല്‍മറ്റിലുണ്ടാകും.

2019  ജനുവരി15 മുതൽ പുതിയ നിയമം നടപ്പിലാകും. ഇതോടെ നിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ പൂർണ്ണമായും ഇല്ലാതാകുമെന്നാണ് കരുതുന്നത്.
 

tags
click me!