
മൂന്ന് പുതിയ ബൈക്കുകളുമായി ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍. 125 സിസി സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, 110 സിസി പാഷന്‍ പ്രോ, 110 സിസി പാഷന്‍ എക്‌സ്‌പ്രോ എന്നിവയാണ് ഹീറോ നിരത്തിലെത്തിച്ചിരിക്കുന്നത്.
125 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍സിലിണ്ടര്‍ എഞ്ചിനാണ് പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ കരുത്ത് പകരുന്നത്. 11.2 bhp കരുത്തും 11 Nm torque ഉത്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിന്‍. മണിക്കൂറില്‍ 94 കിലോമീറ്ററാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ പരമാവധി വേഗത. മികവാര്‍ന്ന പ്രകടനവും സ്ഥിരതയും സൂപ്പര്‍ സ്‌പ്ലെന്‍ഡറില്‍ ഹീറോയുടെ വാഗ്ദാനം ചെയ്യുന്നു.
സ്‌റ്റൈല്‍, ടെക്‌നോളജി, പെര്‍ഫോര്‍മന്‍സ് എന്നിവയുടെ കൃത്യമായ സംയോജനമാണ് പുതിയ പാഷന്‍ എക്‌സ്‌പ്രോ. 110 സിസി TOD എഞ്ചിനിലാണ് പാഷന്‍ പ്രോയുടെ അവതരണം. 9.27 bhp കരുത്തും 9 Nm torque ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. നിലവിലുള്ള മോഡലിലും 12 ശതമാനം അധിക കരുത്തും ടോര്‍ക്യുമേകാന്‍ പുതിയ പാഷന്‍ പ്രോയ്ക്ക് സാധിക്കും. ഹീറോയുടെ i3S സാങ്കേതികതയും ബൈക്കിലുണ്ട്. 7.45 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കും.
9.27 bhp കരുത്തും 9 Nm torque ഉത്പാദിപ്പിക്കുന്ന 110 സിസി TOD എഞ്ചിനില്‍ തന്നെയാണ് എക്‌സ്‌പ്രോയും ഒരുങ്ങുന്നത്. അഗ്രസീവായ ഫ്യൂവല്‍ ടാങ്ക്, സ്‌പോര്‍ടി റിയര്‍ കൗള്‍, ഡ്യൂവല്‍ടോണ്‍ മിററുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയും ബൈക്കിന്റെ പ്രത്യേകതകളാണ്. അഞ്ച് പ്രീമിയം ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീമുകളില്‍ പുതിയ ഹീറോ പാഷന്‍ എക്‌സ്‌പ്രോ ലഭിക്കും.
മൂന്നു ബൈക്കുകളും 2018 ജനുവരിയോടെ വിപണിയിലേക്കെത്തും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.