
വാഹനത്തിന്റെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയും കൃത്രിമം കാണിച്ചും മോട്ടോര്‍വാഹന വകുപ്പിനെ കബളിപ്പിക്കുന്നവര്‍ക്ക് മുട്ടന്‍ പണി വരുന്നു. ഇത്തരക്കാരെ കുടുക്കാനായി അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി) നടപ്പിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നമ്പര്‍പ്ലേറ്റുകള്‍ ഒരിക്കല്‍ ഘടിപ്പിച്ചാല്‍ അഴിച്ചെടുക്കാന്‍ സാധിക്കുകയില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഈ നമ്പര്‍ പ്ലേറ്റില്‍, അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് അക്കം എഴുതുകയാണ് ചെയ്യുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ നമ്പര്‍ പ്ലേറ്റുകളില്‍ ഓരോ വാഹനത്തിനും വ്യത്യസ്തമായ കോഡുകള്‍ നല്‍കും. ഇവ ലേസര്‍വിദ്യ ഉപയോഗിച്ച് ഓരോ നമ്പര്‍പ്ലേറ്റിലും ഘടിപ്പിക്കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ അടക്കമുള്ള വിവരങ്ങള്‍ ഈ കോഡുമായി ബന്ധിപ്പിക്കും. ഹോളോഗ്രാഫ് രീതിയിലുള്ള പ്ലേറ്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ശ്രമിച്ചാല്‍ പ്ലേറ്റുകള്‍ പൂര്‍ണമായും നശിക്കും.
ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളിലായിരിക്കും ഈ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുക. 2019-ഓടെ കേരളത്തിലെ എല്ലാ വാഹനങ്ങളിലും ഇവ ഘടിപ്പിക്കും. 2005-ലാണ് മോട്ടോര്‍വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവന്നത്. നിലവില്‍ അസം, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മുകശ്മീര്‍, ബംഗാള്‍, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നത്.
2010-ല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി സുപ്രീംകോടതി വിധി വന്നിരുന്നു. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്രയും വേഗം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഇ-ടെന്‍ഡറുകള്‍ പലപ്രാവശ്യം വിളിച്ചെങ്കിലും പദ്ധതി നടപ്പായില്ല. നിലവില്‍ പുതിയ ടെന്‍ഡറുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കിറ്റ്കോയ്ക്കാണ് പദ്ധതി ചുമതല.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.