വിസ്മയ കാഴ്ചകളുമായി നാഷണല്‍ റെയില്‍ മ്യൂസിയം

Web Desk |  
Published : Jun 06, 2018, 01:13 PM ISTUpdated : Oct 02, 2018, 06:32 AM IST
വിസ്മയ കാഴ്ചകളുമായി നാഷണല്‍ റെയില്‍ മ്യൂസിയം

Synopsis

ദില്ലി റെയില്‍ മ്യൂസിയത്തിലെ കാഴ്ചകള്‍ ഇന്ത്യന്‍ റെയിവേയുടെ ചരിത്രം നേരിട്ടറിയാം സന്ദര്‍ശകരെ ആകര്‍ഷിച്ച് റെയില്‍ക്യാന്‍റീന്‍  

ഇന്ത്യന്‍ റെയില്‍വേയെകുറിച്ച് അറിയണമെങ്കില്‍ ദില്ലിയിലെ റെയില്‍ മ്യൂസിയം സന്ദര്‍ശിക്കണം. ദില്ലിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷക കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടം.  ഭക്ഷണം കഴിച്ചും ട്രെയിനില്‍ സ‌ഞ്ചരിച്ചും ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം പഠിക്കാം. 

ഇന്ത്യന്‍ റെയില്‍വേയുടെ 163 വര്‍ഷത്തെ ചരിത്രമാണ് 1977 ല്‍ ചാണക്യപുരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ മ്യൂസിയത്തിലുള്ളത്. സ്റ്റീം എൻജിൻ, ലോക്കോമോട്ടീവ്, ക്യാരേജുകൾ, സിഗ്നലിങ് ഉപകരണങ്ങള്‍, ചരിത്രപ്രധാനമായ ഫോട്ടോകള്‍, റെയില്‍വേയുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകള്‍ എന്നുവേണ്ട കാണാനേറെയുണ്ട് ഇവിടെ. പ്രിന്‍സ് ഓഫ് വേല്‍സ് സലൂണ്‍, മഹാരാജ ഓഫ് മൈസൂര്‍ സലൂണ്‍ എന്നീ കോച്ചുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.   11 ഏക്കർ വിസ്തീർണമാണുള്ള മ്യൂസിയം ചുറ്റിക്കാണാനായി മ്യൂസിയത്തിന് കുറുകെ ഓടുന്ന ടോയി ട്രെയിനാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാദിവസവും രാവിലെ 10 മണിമുതല്‍ വൈകീട്ട് 6വരെ മ്യൂസിയം പ്രവര്‍ത്തിക്കും.

നാഷണല്‍ റെയില്‍വേ മ്യൂസിയത്തെ കുറിച്ച് മൊബൈല്‍ ക്യാമറയിലും 360ഡിഗ്രി സാങ്കേതിക വിദ്യയിലും മനുശങ്കറും വിഷ്വല്‍ എഡിറ്റര്‍ ലിബിന്‍ ബാഹുലേയനും തയാറാക്കിയ റിപ്പോര്‍ട്ട് കാണാം...

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
പുതിയ ബ്രെസ 2026: വമ്പൻ മാറ്റങ്ങളുമായി എത്തുന്നു