എയര്‍ബാഗുകളുടെ അപകടഭീഷണി; ഹോണ്ട കാറുകള്‍ തിരിച്ചുവിളിച്ചു

By Web DeskFirst Published Feb 3, 2017, 12:59 PM IST
Highlights

എയര്‍ബാഗുകളുടെ അപകടഭീഷണിയെ തുടര്‍ന്ന്‌ ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍) 41,580 വാഹനങ്ങള്‍ തിരിച്ചുവിളിച്ചു പരിശോധിക്കുന്നു. വിന്യാസവേളയില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററിന്റെ സാന്നിധ്യം പരിഗണിച്ചുകൊണ്ടാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്. ജാസ്, സിറ്റി, സിവിക്, അക്കോഡ് എന്നീ കാറുകളാണ്  തിരിച്ചുവിളിക്കുന്നത്. ഹോണ്ടയ്ക്ക് ഓഹരി പങ്കാളിത്തമുള്ള തകാത്ത കോര്‍പറേഷന്‍ നിര്‍മിച്ചു നല്‍കിയ എയര്‍ബാഗുകള്‍ ഘടിപ്പിച്ചതു മൂലമുള്ള അപകടഭീഷണിയുടെ പേരിലാണ് ഇവയെ തിരിച്ചുവിളിക്കുന്നത്.

ഹോണ്ട ജാസ് 7265, ഹോണ്ട സിറ്റി 32456, ഹോണ്ട അക്കോഡ് 659, ഹോണ്ട അക്കോഡ് 1200 എന്നിങ്ങനെയാണ് തിരിച്ചു വിളിക്കുന്ന വാഹനങ്ങളുടെ കണക്കുകള്‍. ഡീലര്‍ഷിപ്പുകളിലെത്തിക്കുന്ന കാറുകളില്‍ നിര്‍മാണ തകരാറുണ്ടെന്നു കണ്ടെത്തുന്ന എയര്‍ബാഗുകള്‍ സൗജന്യമായി മാറി നല്‍കുമെന്നാണ് എച്ച് സി ഐ എല്ലിന്റെ വാഗ്ദാനം. പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമകളെ കമ്പനി നേരിട്ടു വിവരം അറിയിക്കും. കൂടാതെ കമ്പനി പ്രത്യേകം തയാറാക്കിയ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍(വി ഐ എന്‍) നല്‍കിയും ഉപയോക്താക്കള്‍ക്കു പരിശോധന ആവശ്യമാണോ അറിയാന്‍ സൗകര്യമുണ്ട്. നിര്‍മാണ പിഴവുള്ള എയര്‍ബാഗുകള്‍ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള വാഹന പരിശോധന ഉടന്‍ ആരംഭിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

click me!