കാറിടിച്ച് തെറിപ്പിച്ച ട്രാഫിക് പൊലീസുകാരന്‍ ആരുംസഹായിക്കാതെ റോഡില്‍ കിടന്ന് മരിച്ചു

Published : Nov 03, 2017, 10:02 PM ISTUpdated : Oct 04, 2018, 04:32 PM IST
കാറിടിച്ച് തെറിപ്പിച്ച ട്രാഫിക് പൊലീസുകാരന്‍ ആരുംസഹായിക്കാതെ റോഡില്‍ കിടന്ന് മരിച്ചു

Synopsis

കാറിടിച്ച് തെറിപ്പിച്ച ട്രാഫിക് പൊലീസുകാരന്‍ റോഡില്‍ രക്തം വാര്‍ന്ന് മരിച്ചു. നിരവധി വാഹനങ്ങള്‍ ആ വഴി കടന്നുപോയിട്ടും ആരും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ പൊലീസെത്തി ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഹൈദ്രാബാദിലാണ് സംഭവം. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

എന്‍ ലക്ഷ്മണന്‍ എന്ന ട്രാഫിക് പൊലീസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് അപകടം. ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോകുന്നത് സിസിടിവിയില്‍ കാണാം. വാഹനമിടിച്ച് രക്തത്തില്‍ കുളിച്ച നിലയില്‍ ഒരാളെ കണ്ടിട്ടും വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്താമണ്. വീട്ടിലെത്താന്‍ 200 മീറ്റര്‍ മാത്രമുള്ളപ്പോഴാണ് അപകടമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒടുവില്‍ ആ വഴി വന്ന പൊലീസ് വാഹനമാണ് ലക്ഷ്മണിനെ ആശുപത്രിയിലെത്തിച്ചത്. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആദ്യത്തെ ആശുപത്രി ചികിത്സ നിഷേധിച്ചെന്നും രണ്ടാമത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍ കുടുംബം അദ്ദേഹത്തിന്‍റെ കരളും കിഡ്നികളും ദാനം ചെയ്തു.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബുക്കിംഗ് ആരംഭിച്ചയുടൻ തന്നെ പുതിയ ടാറ്റാ സിയറ തേടി ഒഴുകിയെത്തി ആളുകൾ
കാർ വിപണിയിലെ അട്ടിമറി: നവംബറിൽ സംഭവിച്ചത് എന്ത്?