കച്ചകെട്ടി ഹ്യുണ്ടായി ഓറ, പൂട്ടുമോ ഡിസയര്‍ കച്ചവടം?

Web Desk   | Asianet News
Published : Jan 22, 2020, 09:17 AM IST
കച്ചകെട്ടി ഹ്യുണ്ടായി ഓറ, പൂട്ടുമോ ഡിസയര്‍ കച്ചവടം?

Synopsis

2019 ഡിസംബറില്‍ അരങ്ങേറ്റം നടത്തിയ വാഹനത്തെ ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുകയാണ് ഹ്യുണ്ടായി.   

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുത്തന്‍ സബ്‌കോംപാക്റ്റ് സെഡാന്‍ ഓറ വിപണിയിലെത്തി. 2019 ഡിസംബറില്‍ അരങ്ങേറ്റം നടത്തിയ വാഹനത്തെ ആഭ്യന്തര വിപണിയിൽ വിൽപ്പയ്ക്കായി എത്തിച്ചിരിക്കുകയാണ് ഹ്യുണ്ടായി.

ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ് പ്ലസ് എന്നീ അഞ്ച് വേരിയന്റുകളിലും 12 ട്രിമ്മുകളിലും ഹ്യുണ്ടായ് ഓറ ലഭിക്കും. പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭിക്കുന്ന ഓറയുടെ വില 5.79 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയാണ്. പെട്രോൾ 1.2 ലീറ്റർ വകഭേദത്തിന്റെ വില 5.79 ലക്ഷം മുതൽ 8.04 ലക്ഷം രൂപ വരെയും 1.0 ലീറ്റർ പെട്രോളിന്റെ വില 8.54 ലക്ഷം രൂപയും 1.2 ലീറ്റർ ഡീസൽ വകഭേദത്തിന്റെ വില 7.73 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയുമാണ്. പോളാർ വൈറ്റ്, വിന്റേജ് ബ്രൗൺ, ടൈഫൂൺ സിൽവർ, ഫിയറി റെഡ്, ടൈറ്റൻ ഗ്രേ, ആൽഫ ബ്ലൂ എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാണ്.

ഓറയുടെ ബുക്കിങ്ങോടെ ഹ്യുണ്ടായി പുത്തൻ ദശാബ്ദത്തിനു തുടക്കം കുറിക്കുകയാണെന്ന് കമ്പനിയുടെ വിൽപന, വിപണന, സർവീസ് വിഭാഗം ഡയറക്ടർ തരുൺ ഗാർഗ് അഭിപ്രായപ്പെട്ടു. ആധുനികവും സവിശേഷവുമായ രൂപകൽപ്പനയുടെ പിൻബലത്തോടെയും പരിധികൾ മറികടക്കാനുള്ള ആർജവത്തോടെയുമെത്തുന്ന ഓറയ്ക്ക് കോംപാക്ട് സെഡാൻ വിഭാഗത്തിൽ സ്വന്തം ഇടം ഉറപ്പിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ബിഎസ് 6 പാലിക്കുന്ന മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് ഹ്യുണ്ടായി ഓറയില്‍ നല്‍കിയിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 83 എച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 5 സ്പീഡ് എഎംടി എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ്. ഈ എന്‍ജിന്‍ സഹിതം സിഎന്‍ജി വേര്‍ഷനിലും ഹ്യുണ്ടായ് ഓറ ലഭിക്കും. 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് മറ്റൊരു ഓപ്ഷന്‍. ഈ മോട്ടോര്‍ 100 എച്ച്പി കരുത്ത് പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ മാത്രമാണ് ഈ മോട്ടോറിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 1.2 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 75 എച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ഓപ്ഷനുകള്‍.

1.2 ലിറ്റർ പെട്രോൾ മാനുവലിന് 20.50 കിലോമീറ്ററും, ഓട്ടോമാറ്റിക്കിന് 20.10 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 1.2 ലിറ്റർ ഡീസൽ മാനുവലിന് 25.35 കിലോമീറ്ററും, ഓട്ടോമാറ്റിക്കിന് 25.40 കിലോമീറ്ററുമാണ് മൈലേജ്. ഭാവിയില്‍ ഈ എന്‍ജിനില്‍ ഡ്യുവല്‍ ക്ലെച്ച് പ്രതീക്ഷിക്കാം. പ്രകടനത്തിലെ കാര്യക്ഷമത ഉയരുന്നതിനൊപ്പം ഇന്ധനക്ഷമതയിലും വാഹനം മികച്ചു നില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ടാക്‌സിയായി മാറുന്ന എക്‌സെന്റിന്റെ സ്ഥാനത്തായിരിക്കും ഓറ വരുന്നത്. ഹ്യുണ്ടായി എക്‌സ്‌സെന്റ്, നിയോസ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള വാഹനമാണ് ഓറ. ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ച പുതിയ ഗ്രാന്‍ഡ് ഐ10 നിയോസിനോട് സാമ്യമുള്ള രൂപമാണ് ഓറക്കും. നിയോസിന്‍റെ സ്‌പോര്‍ട്ടി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. വ്യത്യസ്‍തവും ആധുനികവുമായ ഡിസൈനാണ് ഓറക്ക്. 3,995 mm നീളവും 1,680 mm വീതിയും 1,520 mm ഉയരവും 2,450 mm വീൽബേസും 402 ലിറ്റർ ബൂട്ട്‌സ്പെയ്‌സും വാഹനത്തിനുണ്ട്.

മുൻ ഭാഗത്തിന് ഗ്രാൻ‌ഡ് ഐ10 നിയോസിന് സമാനമായ കേസ്‌കേഡ് ഗ്രില്ല്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ബൂമറാംങ് ഷേപ്പിലുള്ള ഡിആര്‍എല്‍ എന്നിവയാണ്. പക്ഷേ ഐ10 നിയോസിന്റേതിൽ നിന്ന് വ്യത്യസ്തമായി ഇരട്ട എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളാണ് ഓറയിൽ. അലോയ് വീലുകളുടെ ഡിസൈനും വ്യത്യസ്തമായിരിക്കും.

കറുപ്പ് നിറത്തിലുള്ള സി-പില്ലർ, കൂപെ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്ന റൂഫ് ലൈൻ, റാപ് എറൗണ്ട് ടൈൽ-ലൈറ്റുകൾ, ലൈറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പ് ലൈൻ, ഫോക്‌സ് വെന്റുകൾ ചേർന്ന് സ്പോട്ടിയായ ബമ്പറുകൾ തുടങ്ങിയവയെല്ലാം ചേർന്ന് ഓറയുടെ പിൻഭാഗത്തെ വേറിട്ടതാക്കുന്നു. ഫോഗ്‌ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവയും നിയോസിനോട് സാമ്യമുള്ളവയാണ്. ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, പുതിയ മിറര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഡ്യുവല്‍ ടോണ്‍ റൂഫ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയും ഇതിലുണ്ട്.

പുതിയ ഗ്രാന്‍ഡ് ഐ10 നിയോസിന് സമാനമായ ക്യാബിൻ ആയിരിക്കും ഓറയ്ക്കും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഈ വാഹനത്തിലുണ്ട്. ഇരട്ട പോഡ്‌സ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ എംഐഡി ഡിസ്‌പ്ലേ, ഡാഷ്‌ബോർഡിൽ ഇന്റഗ്രേറ്റ് ചെയ്ത ഗിയർ ഷിഫ്റ്റ് ലിവർ തുടങ്ങിയവയും ഓറയിലുണ്ടാകും. ഗ്രാൻഡ് ഐ 10 നിയോസിന്റെ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി ഈ വാഹനത്തിലും തുടരാനാണ് സാധ്യത. 

ഫോര്‍ഡ് ഫിഗോ ആസ്പയറുമായി സാമ്യമുള്ള പിന്‍വശമാണ് ഓറയുടേത്. ഹാച്ച്‌ഡോറിലേക്ക് കയറിയ ടെയില്‍ ലാമ്പ്, ഡോറിന്റെ മധ്യഭാഗത്തെ ഓറ ബാഡ്ജിങ്ങ്, ക്രോമിയം സ്ട്രിപ്പ് എന്നിവ പിന്‍വശത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നുണ്ട്. ഡ്യുവല്‍ ടോണ്‍ അലോയി, പുതിയ മിറര്‍, ഷാര്‍ക്ക്ഫിന്‍ ആന്റിന എന്നിവയും ഒറയിലുണ്ട്

നിയോസിലെ ഫീച്ചറുകള്‍ ഈ വാഹനത്തിലും നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള 8.0-ഇഞ്ച് ടച്ച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ഇരട്ട പോഡ്‌ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ എംഐഡി ഡിസ്‌പ്ലേ, ഡാഷ്‌ബോർഡിൽ ഇന്റഗ്രേറ്റ് ചെയ്ത ഗിയർ ഷിഫ്റ്റ് ലിവർ തുടങ്ങിയവയും വാഹനത്തിലുണ്ടാകും.

സെഗ്മെന്റിൽ ആദ്യമായി വയർലെസ് ചാർജർ, ഡ്രൈവർ റിയർവ്യൂ മോണിറ്റർ, ഔട്സൈഡ് ഡോർഹാൻഡിൽ ക്രോം, ലതർ പൊതിഞ്ഞ ഗിയർനോബ്, ഇക്കോ കോട്ടിങ്, എമർജൻസി സ്റ്റോപ് സിഗ്നൽ, എയർ കർട്ടൻ എന്നീ സൗകര്യങ്ങളുമായിട്ടാണ് ഓറ എത്തുന്നത്. കൂടാതെ 5.3 ഇഞ്ച് ഡിജിറ്റൽ മൾട്ടി ഇൻഫർമേഷൻ ഡിസ്‍പ്ലെയും 8 ഇഞ്ച് ടച്ച് ഇൻഫോടൈൻമെന്‍റ് സിസ്റ്റവും പ്രൊജക്റ്റർ ഫോഗ്‌ലാംപുകളുമുണ്ട്.

ശ്രേണിയിലെ ബെസ്റ്റ് മൂന്ന് വർഷ സൗജന്യ സേവനവും, ഓപ്ഷണൽ വണ്ടർ വാറണ്ടിയും ഫാക്ടറി ഘടിപ്പിച്ച CNG ഓപ്ഷനും ഓറയിൽ ലഭ്യമാണ്. മാരുതി ഡിസയര്‍, ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഫോക്‌സ്‌വാഗൺ അമിയോ തുടങ്ങിയവരാണ് ഓറയുടെ എതിരാളികള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം