വരുന്നൂ, അടിപൊളി മാറ്റങ്ങളിലും വിലയിലും പുത്തന്‍ ക്രേറ്റ

By Web DeskFirst Published Mar 21, 2018, 5:14 PM IST
Highlights
  • പുത്തന്‍ ക്രേറ്റ വരുന്നു
  • ഹൈബ്രിഡ് സാങ്കേതികവിദ്യ
  • വില കുറയുമെന്ന് സൂചന

ഹ്യുണ്ടായിയുടെ ജനപ്രിയ വാഹനം ക്രേറ്റയുടെ പുതിയ പതിപ്പ് എത്തുന്നു.  സണ്‍റൂഫോടു കൂടി എത്തുന്ന വാഹനം ഈ വര്‍ഷം അവസാനം വിപണിയിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് വാര്‍ത്തകള്‍.

മുഖം മിനുക്കലിനൊപ്പം വാഹനത്തിന്‍റെ എഞ്ചിനിലും മാറ്റങ്ങളുണ്ടകുമെന്നാണ് കരുതുന്നത്. നിലവിലെ 1.6 ലീറ്റര്‍ പെട്രോള്‍, 1.4 ലീറ്റര്‍, 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാകും വാഹനത്തിനു കരുത്തു പകരുന്നതെങ്കിലും മിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ എഞ്ചിനുകള്‍ വികസിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ വാഹനത്തിന്‍റെ വില കുറഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്യൂവല്‍ ടോണ്‍ ഫിനിഷില്‍ അകത്തളം, ക്രോം ഫിനിഷോടു കൂടിയ ഗ്രില്‍, നവീകരിച്ച ബമ്പര്‍, സ്റ്റൈലിഷ് എല്‍ഇഡി ഫോഗ് ലാംപുകള്‍, പിന്നിലെ ബമ്പറിലെ ചെറിയ മാറ്റങ്ങള്‍, ടെയില്‍ലാമ്പിലെ തുടങ്ങിയ മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.  

ഒപ്പം കോര്‍ണറിങ് ലൈറ്റുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ക്ലൈം അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സിസ്റ്റം എന്നിവയും പുതിയ വാഹനത്തിലുണ്ടാകും.  2016ലെ സാവോപോളോ ഓട്ടോഷോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ച ക്രേറ്റയായിരിക്കും ഇന്ത്യയിലെത്തുക എന്നാണ് സൂചന.

click me!