മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യുണ്ടായിയുടെ ഒരു കോടി

Published : Aug 19, 2018, 12:06 PM ISTUpdated : Sep 10, 2018, 12:55 AM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യുണ്ടായിയുടെ ഒരു കോടി

Synopsis

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ കൈമാറി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ മുങ്ങിപ്പൊങ്ങുന്ന കേരളജനതയ്ക്ക് സഹായവുമായി കൂടുതല്‍ വാഹനനിര്‍മ്മാതാക്കള്‍ രംഗത്ത്. കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ കൈമാറി. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാകര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ വൈ.എസ്. ചാങ് എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് സാഹായധനം കൈമാറിയത്.

നേരത്തെ മെഴ്സഡീസ് ബെൻസ്, ടാറ്റാ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍,  ബിഎം‍ഡബ്ല്യു തുടങ്ങിയവര്‍ തങ്ങളുടെ ഉപഭോക്താക്കൾക്ക് സർവീസ് സപ്പോർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ടിവിഎസ് മോട്ടോഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപയും മെഴ്സഡീസ് ബെൻസ് 30 ലക്ഷം രൂപയും സംഭാവനയും നല്‍കിയിരുന്നു.

 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!