ഒറ്റ ചാർജിൽ 350 കി.മീ; കോന ഉടനെന്ന് ഹ്യുണ്ടായി

By Web TeamFirst Published Jan 26, 2019, 7:20 PM IST
Highlights

ഭാവിയെ മുന്നിൽകണ്ട്​ നിരവധി ഇലക്​ട്രിക്​ വാഹനങ്ങളുമായാണ്​ നിർമാതാക്കൾ എത്തുന്നുണ്ട്. ഈ നിരയിലേക്കാണ്​ കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നത്​​. വാഹനം ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍. 

ദില്ലി: രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്നമാണ് കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്.  2030 ഓടെ രാജ്യം ഏറെക്കുറെ ഈ നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തലുകള്‍.  ഭാവിയെ മുന്നിൽകണ്ട്​ നിരവധി ഇലക്​ട്രിക്​ വാഹനങ്ങളുമായാണ്​ നിർമാതാക്കൾ എത്തുന്നുണ്ട്. ഈ നിരയിലേക്കാണ്​ കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നത്​​. വാഹനം ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍. 

കോന ഇക്കാല്ലം രണ്ടാം പകുതിയിൽ തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് എച്ച് എം ഐ എൽ വൈസ് പ്രസിഡന്റ്(കോർപറേറ്റ് അഫയേഴ്സ്) ബി സി ദത്ത വ്യക്തമാക്കി.  നേരത്തെ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ എം ഡിയും സി ഇ ഒയുമായ വൈ കെ കൂ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വൈദ്യുത വാഹന ഉൽപ്പാദനം കൂടി മുൻനിർത്തി 7,000 കോടി രൂപയുടെ നിക്ഷേപമാണ് ശ്രീപെരുംപുത്തൂരിലെ ശാലയിൽ ഹ്യുണ്ടേയ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കൊല്ലം ജൂണിൽ പെട്രോൾ മോഡലായി ലോക വിപണികളിൽ ഇറങ്ങിയ കൊന മിനി എസ് യു വിയുടെ ഇലക്ട്രിക് മോഡലാണ് ഇന്ത്യയിലെത്തുകയെന്നും ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സാധ്യത മനസ്സിലാക്കിയാണ് ഇന്ത്യയിൽ ഈ തരംഗത്തിനു തുടക്കം കുറിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാവും കോന എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്​​റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്​.യു.വികളുടെ രൂപഭാവങ്ങളാണ്​ കോനയും പിന്തുടരുന്നത്​. ​ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തമാണ്​. മുൻവശത്താണ്​ ചാർജിങ്​ സോക്കറ്റ്​ നൽകിയിരിക്കുന്നത്​.

സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും. കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. അമേരിക്കന്‍ വിപണിയില്‍ 37.495 ഡോളറാണ് ഹ്യൂണ്ടായ് കോനയ്ക്കുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഇരുപത്തിയാറ് ലക്ഷത്തോളം രൂപയ്ക്ക്  ഹ്യൂണ്ടായ് കോന ലഭ്യമായേക്കും. 

ചെന്നൈ പ്ലാന്‍റിലെ ഹ്യുണ്ടായിയുടെ പുതിയ നിക്ഷേപം വൈദ്യുത വാഹന നിർമാണത്തെ മുന്നില്‍ക്കണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വികസന പദ്ധതി പൂർത്തിയാവുന്നതോടെ ചെന്നൈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി ഏഴു ലക്ഷം യൂണിറ്റിൽ നിന്ന് എട്ടു ലക്ഷം യൂണിറ്റായി ഉയരുമെന്നാണു പ്രതീക്ഷയെന്നും പ്ലാന്റിൽ പുതുതായി 1,500 തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടല്‍.

click me!