പരീക്ഷണയോട്ടം നടത്തുന്ന ആ കിടിലന്‍ എസ്‍യുവിയുടെ ദൃശ്യങ്ങള്‍ പുറത്ത്!

By Web TeamFirst Published Oct 13, 2018, 4:04 PM IST
Highlights

പരീക്ഷണയോട്ടം നടത്തുന്ന ഹ്യുണ്ടായി കോനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദില്ലിയിലെ തിരക്കേറിയ റോഡില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതി. ഭാവിയെ മുന്നിൽകണ്ട്​ നിരവധി ഇലക്​ട്രിക്​ വാഹനങ്ങളുമായാണ്​ നിർമാതാക്കൾ എത്തുന്നുണ്ട്. ഈ നിരയിലേക്കാണ്​ കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നത്​​. വാഹനം അടുത്തവര്‍ഷം അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന കോനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദില്ലിയിലെ തിരക്കേറിയ റോഡില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇക്കൊല്ലം ജൂണിൽ പെട്രോൾ മോഡലായി ലോക വിപണികളിൽ ഇറങ്ങിയ കൊന മിനി എസ് യു വിയുടെ ഇലക്ട്രിക് മോഡലാണ് ഇന്ത്യയിലെത്തുക. നേരത്തെ ദില്ലിയില്‍ നടന്ന 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റില്‍ കോന ഇലക്ട്രിക് ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ചിരുന്നു. സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാവും കോന എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്​​റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്‍യുവികളുടെ രൂപഭാവങ്ങളാണ്​ കോനയും പിന്തുടരുന്നത്​. ​ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തമാണ്​. മുൻവശത്താണ്​ ചാർജിങ്​ സോക്കറ്റ്​ നൽകിയിരിക്കുന്നത്​.

സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും. കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്.

click me!