ഹ്യുണ്ടായ് പാലിസേഡ് അവതരിപ്പിച്ചു

By Web TeamFirst Published Nov 30, 2018, 3:53 PM IST
Highlights

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് എസ്.യു.വി പാലിസേഡ് അവതരിപ്പിച്ചു. ലോസ് ആഞ്ചലോസ് ഓട്ടോ ഷോയിലാണ് അവതരണം. 

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് എസ്.യു.വി പാലിസേഡ് അവതരിപ്പിച്ചു. ലോസ് ആഞ്ചലോസ് ഓട്ടോ ഷോയിലാണ് അവതരണം. 

3.8 ലിറ്റര്‍ വി 6 പെട്രോള്‍ എന്‍ജിനാണ് പാലിസേഡിന്‍രെ ഹൃദയം. 6000 ആര്‍പിഎമ്മില്‍ 291 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 355 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയറാണ് ട്രാന്‍സ്മിഷന്‍. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുണ്ട്.

ഗ്രാന്റ്മാസ്റ്റര്‍ എച്ച്ഡിസി2 കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ ഡിസൈന്‍. ഡാഷ്‌ബോര്‍ഡിനോട് ചേര്‍ന്ന 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ബ്ലൈന്റ് വ്യൂ മോണിറ്റര്‍, 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ,. രണ്ട് സണ്‍റൂഫുകള്‍ തുടങ്ങിയവ വാഹനത്തിലുണ്ട്.

ബ്ലൈന്റ് സ്‌പോട്ട് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, ലൈന്‍ ഫോളോയിങ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, സേഫ് എക്‌സിറ്റ് അസിസ്റ്റ്, റോള്‍ ഓവര്‍ സെന്‍സിങ് സൈഡ് കര്‍ട്ടണ്‍ എയര്‍ബാഗ് സഹിതം ഏഴ് എയര്‍ബാഗ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാര്‍ണിങ്, സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവ സുരക്ഷ ഉറപ്പാക്കും. 

2019ല്‍ അമേരിക്കന്‍ വിപണിയിലാണ് പാലിസേഡ് ആദ്യം വില്‍പ്പനയ്ക്കെത്തുക.

click me!