റെനോ ക്യാപ്‍ചര്‍ അവതരിച്ചു

By Web DeskFirst Published Sep 22, 2017, 6:57 PM IST
Highlights

ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോയുടെ ക്യാപ്ച്ചര്‍ എസ് യു വി ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചു. അടുത്തമാസം വില പ്രഖ്യാപിക്കുന്ന വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചതായും ക്യാപ്റ്ററിനെ പ്രദർശിപ്പിച്ചുകൊണ്ട് കമ്പനി അറിയിച്ചു.  25, 000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്ജ്. വരുന്ന ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് അടുത്ത മാസമാണ് വാണിജ്യാടിസ്ഥാനത്തില്‍ കാപ്ച്ചര്‍ വിപണിയിലെത്തുക.  റെനോയ്ക്ക് ഇവിടെ മികച്ച അടിത്തറ നല്‍കിയ ഡസ്റ്ററിന് മുകളിലായാണ് ക്യാപ്ച്ചറിന്റെ സ്ഥാനം. ഡസ്റ്ററില്‍ ഉപയോഗിച്ച അതേ MO പ്ലാറ്റ്‌ഫോമിലാണ് ക്യാപ്ച്ചറിന്റെ നിര്‍മാണം. എന്നാല്‍ യൂറോ സ്‌പെക്ക്ക്ലിയോ ഹാച്ച്ബാക്കിന്റെ അടിസ്ഥാനത്തിലാണ് പുറത്തിറങ്ങുക.  

മുൻ‌ഭാഗത്തെ വലിയ ലോഗോ, എൽഇഡി ഹെ‍ഡ്‌ലാമ്പ്, ത്രീഡി ഇഫക്റ്റോടു കൂടിയ എൽ ഇ ഡി ടെയിൽലാമ്പ് സ്റ്റൈലിഷ് ഇന്റീരിയർ എന്നിവ ക്യാപ്റ്ററിന്റെ പ്രത്യേകതകളാണ്. 4333 എംഎം നീളവും, 1813 എംഎം വീതിയും 1613 എംഎം പൊക്കവും 2674 എംഎം വീൽബെയ്സുമുണ്ട് വാഹനത്തിന്. 210 എംഎമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ്.

റെനോയുടെ മറ്റു പല വാഹനങ്ങളിലുമുള്ള 1.5 ലിറ്റർ പെട്രോൾ 1.5 ലീറ്റർ ഡീസൽ എൻജിൻ തന്നെയാകും ക്യാപ്റ്ററിനും. ഡസ്റ്ററിലേതുപോലെ ആറ് സ്പീഡ് ഗിയർബോക്സുകളും നാല് വീൽഡ്രൈവ് മോ‍ഡലും ക്യാപ്റ്ററിനുമുണ്ട്. പെട്രോൾ മോഡലിന് 5600 ആർപിഎമ്മിൽ 104 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 142 എൻഎം ടോർക്കുമുണ്ട്. ഡീസൽ മോഡലിന് 4000 ആർപിഎമ്മിൽ 108 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 240 എൻഎം ടോർക്കുമുണ്ട്. എന്നാൽ തുടക്കത്തിൽ ഓട്ടമാറ്റിക് ഗിയർ സംവിധാനം തുടക്കത്തിൽ അവതരിപ്പിക്കില്ല.

പെട്രോളില്‍ 13 കിലോമീറ്ററും ഡീസലില്‍ 19 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് പതിപ്പും ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കാം. 105 ബിഎച്ച്പി പവറും 142 എന്‍എം ടോര്‍ക്കുമേകുന്നതാകും പെട്രോള്‍ എന്‍ജിന്‍. വീതിയേറിയ ഗ്രില്‍, സി ഷേപ്പ്ഡ് ഡേ ടൈം റണ്ണിംങ് ലൈറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, വെഹിക്കില്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റെയിന്‍ സെന്‍സിങ് വൈപ്പര്‍ എന്നിവയുമുണ്ടാകും.

ബ്രസീലിയന്‍ മോഡല്‍ ക്യാപ്ച്ചറില്‍ ലാറ്റിന്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റ് അടുത്തിടെ ക്യാപ്‍ചര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ സുരക്ഷയില്‍ ത്രീ സ്റ്റാര്‍ റേറ്റിങും ക്യാപ്ച്ചര്‍ സ്വന്തമാക്കി. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ സംവിധാനവും 4 എയര്‍ബാഗും ഉള്‍പ്പെടുത്തിയ ക്യാപ്ച്ചറാണ് ക്രാഷ് ടെസ്റ്റില്‍ വിജയം കണ്ടത്.

നിസാന്‍-റെനോ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രദേശികമായാണ് പുതിയ മോഡല്‍ നിര്‍മിക്കുക. അതുകൊണ്ട് തന്നെ വില താരതമ്യേന കുറയാനാണ് സാധ്യത. ടോപ് വേരിന്റിന് ഏകദേശം 15 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില. എന്നാല്‍ ഇന്ത്യന്‍ ക്യാപ്ച്ചറില്‍ ഇത്രയധികം സുരക്ഷ സന്നാഹങ്ങള്‍ കമ്പനി ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

നിലവില്‍ നിരവധി രാജ്യങ്ങളിലായി പത്തുലക്ഷത്തിലേറെ കാപ്ച്ചര്‍ റെനോ വിറ്റഴിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാപ്ച്ചറില്‍ നിന്ന് പ്ലാറ്റ്‌ഫോം അടക്കം നിരവധി മാറ്റങ്ങള്‍ സഹിതമാണ് ഇന്ത്യന്‍ കാപ്ച്ചറിന്റെ വരവ്.  റെനോ നിസാന്‍ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രാദേശികമായാണ് കാപ്ച്ചറിന്റെ നിര്‍മാണം.  ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രേറ്റ, മഹീന്ദ്ര എക്‌സ്.യു.വി 500, ടാറ്റ ഹെക്‌സ, എന്നിവരാണ് കാപ്ച്ചറിന്റെ പ്രധാന എതിരാളികള്‍.

click me!