ക്ലാസിക് ലുക്കിൽ പുത്തന്‍ എസ്ട്രെലയുമായി കാവാസാക്കി

By Web DeskFirst Published Sep 22, 2017, 4:05 PM IST
Highlights

ക്ലാസിക് ലുക്കുള്ള ചെറു ബൈക്കുമായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കാവസാക്കി. ജാപ്പനീസ് വിപണിയിലുള്ള എസ്ട്രെല (ബിജെ 250) എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് ചെറു ബൈക്കിനെ കവാസാക്കി അവതരിപ്പിക്കുന്നത്. എസ്ട്രെല്ല 175 എന്നറിയപ്പെടുന്ന ഈ ബൈക്ക് ഇന്തോനേഷ്യൻ വിപണിയിലാണ് കമ്പനി പുറത്തിറക്കുന്നത്. ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുന്ന ബൈക്ക് ഇന്ത്യയിൽ എത്തുമോ എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

250 സിസി എൻജിനാണ് നിലവിൽ എസ്ട്രെലയിൽ ഉപയോഗിക്കുന്നത്. പഴയ തലമുറ ബൈക്കുകളെ ഓർമിപ്പിക്കുന്ന എസ്ട്രെലയുടെ അതേ രൂപത്തിൽ തന്നെയായിരിക്കും പുതിയ ബൈക്കുമെത്തുക. എന്നാൽ പുതിയ ബൈക്കിന്‍റെ എഞ്ചിന്‍റെ കരുത്ത് എത്രയെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.  ഏകദേശം രണ്ടു ലക്ഷം രൂപയാണു പ്രതീക്ഷിക്കുന്ന വില.

1992 മുതൽ ജപ്പാൻ വിപണിയില്‍ നിലവിലുള്ള ബൈക്കാണ് എസ്ട്രെല. 1994 മുതൽ 1999 വരെ ജർമനിയിലും എസ്ട്രെല വിൽപ്പനയ്ക്കെത്തിയിരുന്നു. ഉരുണ്ട ഹെഡ്‍ലൈറ്റും ഫ്യൂവൽ ടാങ്കും മനോഹര ടെയിൽ ലാമ്പുമുള്ള റെട്രോ ലുക് ബൈക്കുകൾ മിഡിൽ വെയിറ്റ് ക്യാറ്റഗറിയിലാണെങ്കിൽ  ഇതേ ലുക്കിലുള്ള ചെറു ബൈക്കാണെന്നതാവും പുതിയ എസ്ട്രെല്ലയുടെ ഏറ്റവും വലിയ പ്രത്യേകത.

 

 

click me!