
ഇന്ത്യന്‍വാഹനവിപണിയില്‍ വിപ്ലവം ഒരുക്കിയാണ് ഐക്കണിക് ബ്രാന്‍റ് ജീപ് കോംപസ് ഇന്ത്യയില്‍ എത്തിയത്. പ്രതീക്ഷിച്ച പോലെ തന്നെ ഇരുകൈയ്യും നീട്ടി ഇന്ത്യന്‍ വാഹനപ്രേമികള്‍ ജീപിനെ സ്വീകരിക്കുകയും ചെയ്തു. വിപണിയില്‍ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കോംപസ് തരംഗമാണ്. ഈ സാഹചര്യത്തില്‍ മറ്റൊരു ജീപ്പ് മോഡല്‍ കൂടി ഇന്ത്യയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നാലുമീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് എസ്‌യുവിയുമായിട്ടാണ് ജീപ്പ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോംപസിന് ശേഷം ജീപ്പ് ഇന്ത്യയിൽ നിർമിക്കുന്ന വാഹനമായിരിക്കും ഇതെന്ന് ജീപ്പിന്റെ ഗ്ലോബൽ ഹെഡ് മൈക്ക് മാൻലി വ്യക്തമാക്കി. ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ വെച്ചാണ് മാന്‍ലിയുടെ വെളിപ്പെടുത്തല്‍. ഫോഡ് ഇക്കോസ്പോർട്, മാരുതി വിറ്റാരെ ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളുമായിടാണ് ജീപ്പിന്റെ കോംപാക്റ്റ് എസ്‌യുവി മത്സരിക്കുക.
അതേസമയം ഏത് മോഡലാണ് ഇന്ത്യയില്‍ വരിക എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മൈക്ക് മാന്‍ലി വ്യക്തമാക്കിയില്ല. റെനഗേഡിലെ അടിസ്ഥാനമാക്കിയ ചെറു എസ്‌യുവിയുടെ പരീക്ഷണയോട്ടങ്ങൾ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. കോംപസിലൂടെ എസ് യു വി സെഗ്മെന്റിൽ ലഭിച്ച ജനപിന്തുണ കൂട്ടാനായിരിക്കും റെനഗേഡിലൂടെ കമ്പനി ശ്രമിക്കുന്നത്. 4.3 മീറ്ററാണ് ജീപ് റെനഗേഡിന്റെ നീളം. പക്ഷെ കോമ്പാക്ട് എസ്‌യുവി ടാഗിന് കീഴില്‍ വരുന്നതിന് വേണ്ടി റെനഗേഡിന്റെ നീളം കുറയ്ക്കപ്പെട്ടേക്കാം.
കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലുമെങ്കിലും ഇവയുടെ കരുത്തു കുറഞ്ഞ വകഭേദമായിരിക്കും. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം. 2018 അവസാനത്തോടെ അല്ലെങ്കില്‍ 2019 ആദ്യ പാദത്തോടെ കോമ്പാക്ട് എസ്‌യുവി വിപണിയില്‍ എത്തും. പത്ത് ലക്ഷം രൂപയ്ക്ക് താഴെയായാകും പുത്തന്‍ 'ബേബി' ജീപിന്റെ വില ഒരുങ്ങുക.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.