ജീപ്പ് കോംപസിന് കിടിലന്‍ ഓഫര്‍

By Web DeskFirst Published Apr 7, 2018, 6:18 PM IST
Highlights
  • ജീപ്പ് കോംപസിന് കിടിലന്‍ ഓഫര്‍

ഇന്ത്യന്‍ വിപണിയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ തരംഗമായി മാറിയ ചെറു എസ് യു വി ജീപ്പിന് കിടലന്‍ ഓഫറുമായി അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. 1.47 ലക്ഷം രൂപയാണ് ഓഫര്‍.

കോംപസിന്റെ 4x4 വകഭേദത്തിനാണ് ഈ ഓഫര്‍. ഉയർന്ന വകഭേദമായ 4x2 ലിമിറ്റഡ് ബുക്കുചെയ്ത ഉപഭോക്താക്കൾക്ക് 50000 രൂപ അധികം നൽകിയാൽ കോംപസ് 4x4 ലിമിറ്റഡ് വകഭേദം നൽകുമെന്നാണ് ജീപ്പ് ഇന്ത്യയുടെ വാഗ്‍ദാനം. ഇപ്രകാരം 4x2 ൽ നിന്ന് 4x4 ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവർക്ക് ഏകദേശം 1.47 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടാകുന്നതെന്നാണ് കമ്പനി പറയുന്നത്.  ഇന്റർനാഷണൽ ജീപ്പ് 4x4 ദിനം പ്രമാണിച്ചാണ് പ്രത്യേക ഓഫർ. ഏപ്രിൽ 30 വരെയാണ് കാലാവധി.

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

2007 ലാണ് ആദ്യ കോംപസ് പുറത്തുവന്നത്. ബെൻസിന്റെ ജിഎസ് പ്ലാറ്റ്‌ഫോമിലാണ് കോംപസ് ജനിച്ചത്. 2011ൽ ഒരു ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡൽ കൂടി വന്നു. 2017ലാണ് ഇപ്പോൾ കാണുന്ന രണ്ടാം തലമുറയിൽപ്പെട്ട കോംപസിന്റെ ജനനം.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്. സ്റ്റാന്റേര്‍ഡ് കോംപസില്‍ നിന്ന് വ്യത്യസ്തമായി 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ട്രെയ്ല്‍ഹോക്കില്‍ പ്രതീക്ഷിക്കാം.

 

 

click me!