ജീപ് കോംപസ് ഇന്ത്യയിലേക്ക്

By Web DeskFirst Published Nov 19, 2016, 5:51 AM IST
Highlights

കഴിഞ്ഞ ആഴ്ച വരെ സി – എസ് യു വി എന്ന കോഡ് നാമത്തിലാണു കോംപസിനെ എഫ് സി എ ഇന്ത്യ വിശേഷിപ്പിച്ചിരുന്നത്. ജീപ്പിന്റെ ചെറു എസ് യു വിയായ റെനഗേഡിന്റെ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നതെങ്കിലും വീല്‍ബെയിസ് കൂടിയ വാഹനമായിരിക്കും കോംപസ്.

ഫോർ ബൈ ഫോർ ഓഫ് റോഡ് ശേഷി, കിടയറ്റ ഓൺ റോഡ് ഡ്രൈവിങ് ഡൈനമിക്സ്, ഇന്ധനക്ഷമതയേറിയ പവർ ട്രെയ്ൻ, അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമെല്ലാം സഹിതമാണ് കോംപസിന്റെ വരവെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. സ്മോൾ വൈഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ മുൻ — പിൻ സ്ട്രട്ട് സംവിധാനത്തിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതം സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങും എഫ് സി എ വാഗ്ദാനം ചെയ്യുന്നു. എസ് യു വി വിപണിയുടെ ഇടത്തട്ടിലുള്ളളവരെയാണ് കോംപസിലൂടെ കമ്പനി നോട്ടമിടുന്നത്. അതുകൊണ്ടുതന്നെ കോംപസിന്റെ വില 25 ലക്ഷം രൂപയില്‍ താഴെ നിര്‍ത്താനാവും എഫ് സി എ ഇന്ത്യയുടെ ശ്രമം.

2 ലീറ്റര്‍ ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ മോഡലുകള്‍ ഉള്‍പ്പെടെ വിവിധ വകഭേദങ്ങള്‍ കോംപസിനുണ്ടാകും എന്നാണ് പ്രതീക്ഷ. മൂന്നു പെട്രോളും രണ്ടു ഡീസലുമടക്കം മൊത്തം അഞ്ച് എൻജിൻ സാധ്യതകളാണ് ആഗോളതലത്തിൽ കോംപസിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യയിൽ പെട്രോളും ഡീസലുമായി ഓരോ പവർട്രെയ്നും മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതകളുമാവും ലഭ്യമാവുക.

കോംപസിനു പുറമെ ചെറോക്കീ, ഗ്രാൻഡ് ചെറോക്കീ, റെനെഗെഡ്, റാംഗ്ലർ, റാംഗ്ലർ അൺലിമിറ്റഡ് എന്നിവയാണു ജീപ്പ് ശ്രേണിയിൽ നിലവിൽ എഫ് സി എ വിൽപ്പനയ്ക്കെത്തിക്കുന്നത്. ഇതില്‍ ജീപ് റാംഗ്ലര്‍, ജീപ് ഗ്രാന്‍ഡ് ചെറോക്കീ എന്നീ മോഡലുകളുമായി കഴിഞ്ഞ ഓഗസ്റ്റ് 30നാണ് എഫ് സി എ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. റാംഗ്ലറിന് 71.59 ലക്ഷം രൂപയും ഗ്രാന്‍ഡ് ചെറോക്കീക്ക് 93.64 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയുമാണ് വില.

ബി എം ഡബ്ല്യു എക്‌സ് വണ്‍, ഹ്യുണ്ടേയ് ട്യുസോണ്‍, ഹോണ്ട സി ആര്‍ – വി, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡേവര്‍, ഷെവര്‍ലെ ട്രെയ്ല്‍ ബ്ലേസര്‍, ഔഡി ക്യു ത്രീ തുടങ്ങിയവയോടാവും ഇന്ത്യന്‍ നരിത്തുകളില്‍ കോംപസിനു പോരടക്കേണ്ടി വരിക.

click me!