വരുന്നൂ ജീപ്പ് റാങ്ക്ളറിന്‍റെ പെട്രോള്‍ പതിപ്പ്

By Web DeskFirst Published Dec 14, 2016, 1:07 PM IST
Highlights

എന്നാല്‍ പൊള്ളുന്ന വിലയും പെട്രോള്‍ പതിപ്പുകള്‍ ലഭ്യമല്ലാത്തതും ഇന്ത്യില്‍ ജീപ്പിന് തിരിച്ചടിയായി. ഇത്  മറികടക്കാന്‍  വില കുറച്ച് ജീപ്പ് റാങ്ക്‌ളറിന്‍റെ പെട്രോള്‍ പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം അവസാനത്തോടെ പെട്രോള്‍ എഞ്ചിനില്‍ റാങ്ക്‌ളര്‍ നിരത്തിലെത്താനാണ് സാധ്യത. ആദ്യ ഘട്ടത്തിലെത്തിയ ഗ്രാന്റ് ചെറോക്കി, റാങ്ക്‌ളര്‍ അണ്‍ലിമിറ്റഡും പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയായിരുന്നു. അതിനാല്‍ വിലയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും കമ്പനി തയ്യാറായിരുന്നില്ല.

എന്നാല്‍ ഇന്ത്യയില്‍ വില കുറയ്ക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ജീപ്പ് വില കുറയ്ക്കുകയാണെന്നാണ് സൂചന. അടുത്ത വര്‍ഷം വില അല്‍പ്പം കുറഞ്ഞ റെനഗേഡിനെ പുതുതായി അവതരിപ്പിക്കുമെന്നും ജീപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു മുന്‍പ് തന്നെ പെട്രോള്‍ എഞ്ചിനില്‍ റാങ്ക്‌ളര്‍ വിപണിയിലെത്തും. നിലവില്‍ ഡീസല്‍ വകഭേദത്തിന് 71 ലക്ഷമാണ് വിപണി വില.

ഡീസല്‍ മോഡലില്‍ നിന്ന് മാറ്റങ്ങളൊന്നും പെട്രോള്‍ റാങ്ക്‌ളറിനുണ്ടാകില്ല. 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ 3.6 ലിറ്റര്‍ V6 എഞ്ചിന്‍ 285 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കുമേകും.

ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോ മൊബൈല്‍സിന്റെ പുണെയിലെ നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന കോംപാക്ട് എസ്‍യുവി കോംപാസും അടുത്ത വര്‍ഷം പകുതിയോടെ നിരത്തിലെത്താനാണ് സാധ്യത.

 

click me!