വാഹനങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുകളായ സ്റ്റീൽ, അലുമിനിയം, ചെമ്പ്, റബ്ബർ എന്നിവയുടെ വില വർധിച്ചതിനാലാണ് വില കൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എൻട്രി ലെവൽ മോഡലായ നാനോ മുതൽ ആരിയ വരെയുള്ള എല്ലാ മോാഡലുകൾക്കും വില കൂടും. പുതിയ വില പ്രകാരം നാനോക്ക് 2.18 ലക്ഷവും ആരിയക്ക് 17.29 ലക്ഷവുമായിരിക്കും ഷോറും വില. ടിയാഗോ പോലുള്ള മോഡലുകൾക്ക് ഇപ്പോൾ വൻ ഡിമാൻറാണ് വിപണിയിൽ. ഞായറാഴ്ച റെനോയും അവരുടെ കാറുകൾക്ക് മൂന്ന് ശതമാനം വിലയിൽ വർധനവ് വരുത്തിയിരുന്നു. അസംസ്കൃത വസ്തുകളുടെ വില വർധനയും കറൻസി വിനിമയത്തിലെ സംഭവങ്ങളും കാരണം ടൊയോട്ടയും കാറുകളുടെ വില നേരത്തെ തന്നെ വർധിപ്പിച്ചിരുന്നു.