Latest Videos

ജീപ്പ് റാംഗ്ലറിന്റെ പെട്രോള്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

By Web DeskFirst Published Feb 15, 2017, 12:23 PM IST
Highlights

ലോകപ്രശസ്ത വാഹനമോഡല്‍ ജീപ്പ് റാംഗ്ലറിന്‍റെ പെട്രോള്‍ വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ റാംഗ്ലര്‍ അണ്‍ലിമിറ്റഡ് ഡീസലിനെ അപേക്ഷിച്ച് 15.50 ലക്ഷം രൂപയോളം വിലക്കുറവിലാണ് പുതിയ പെട്രോള്‍ മോ‍ഡല്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. വാഹനത്തിന്‍റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 56 ലക്ഷം രൂപയാണ്. നിലവിലുള്ള ഡീസല്‍ വകഭേദത്തിന് 71 ലക്ഷമാണ് വിപണി വില. വില കുറയ്ക്കാതെ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിവാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് പുതിയ പതിപ്പിനെ വിലകുറച്ച് അവതരിപ്പിച്ചിരിക്കുന്നത്.

2016 ആഗസ്തിലാണ് ജീപ്പ് റാങ്ക്‌ളര്‍ അണ്‍ലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി എന്നീ രണ്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളെ കമ്പനി ഇന്ത്യന്‍ നിരത്തുകളിലെത്തിച്ചത്. ആദ്യ ഘട്ടത്തിലെത്തിയ വാഹനങ്ങള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയായിരുന്നു. അതിനാല്‍ വിലയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും കമ്പനി തയ്യാറായിരുന്നില്ല.എന്നാല്‍ പൊള്ളുന്ന വിലയും പെട്രോള്‍ പതിപ്പുകള്‍ ലഭ്യമല്ലാത്തതും ഇന്ത്യയില്‍ ജീപ്പിന് തിരിച്ചടിയായി. ഇത്  മറികടക്കാനാണ്  വില കുറച്ച് ജീപ്പ് റാങ്ക്‌ളറിന്‍റെ പെട്രോള്‍ പതിപ്പ് എത്തിച്ചിരിക്കുന്നത്.

ഡീസല്‍ മോഡലില്‍ നിന്ന് മാറ്റങ്ങളൊന്നും പുതിയ പെട്രോള്‍ റാങ്ക്‌ളറിനുണ്ടാകില്ല. 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ 3.6 ലിറ്റര്‍ V6 എഞ്ചിന്‍ 285 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കുമേകും.

ഓഫ് റോഡിങ് മികവുള്ള ജീപ്പ് റാംഗ്ലറിന്റെ 3.6 ലീറ്റര്‍ , പെന്റാസ്റ്റാര്‍ , വി 6 പെട്രോള്‍ എന്‍ജിന് 279 ബിഎച്ച്പി 347 എന്‍എം ആണ് ശേഷി. ആള്‍ വീല്‍ഡ്രൈവുള്ള എസ്‌യുവിയ്ക്ക് അഞ്ച് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സാണ് ഉള്ളത്‌.

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിന് 4.58 മീറ്ററാണ് നീളം. ലെതര്‍ അപ്‌ഹോള്‍സ്റ്ററി, 6.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം , ഒമ്പത് സ്പീക്കര്‍ ആല്‍പൈന്‍ മ്യൂസിക് സിസ്റ്റം എന്നിവ ഇന്റീരിയറിലുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 186 മിമീ. ഹാര്‍ഡ് ടോപ്പ്, സോഫ്ട് ടോപ്പ് പതിപ്പുകള്‍ ലഭ്യമാണ്. 17ഇഞ്ചാണ് വാഹനത്തിന്റെ വീല്‍ വലുപ്പം.

ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോ മൊബൈല്‍സിന്റെ പുണെയിലെ നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന ജീപ്പിന്‍റെ കോംപാക്ട് എസ്‍യുവി കോംപാസും പുതിയ റെനഗേഡും ഉടന്‍ ഇന്ത്യന്‍ നിരത്തുകളിലെത്താനും സാധ്യതയുണ്ട്.

 

 

 

click me!