ഈ ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല

Published : Oct 23, 2017, 04:57 PM ISTUpdated : Oct 05, 2018, 01:52 AM IST
ഈ ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല

Synopsis

ബെംഗളൂരു: കര്‍ണാടകത്തില്‍ 100 സി.സി.യില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല. ഇതിനായി കര്‍ണാടക മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാറെന്നാണ് റിപ്പോര്‍ട്ടുകള്‍.

100 സി.സി.യില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റുയാത്ര പാടില്ലെന്ന് അടുത്തിടെ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയതായി നിരത്തിലിറക്കുന്ന വാഹനങ്ങള്‍ക്കായിരിക്കും നിയമം ബാധകമെന്നും നിലവിലുള്ള വാഹനങ്ങളെ ബാധിക്കില്ലെന്നും ഗതാഗത കമ്മിഷണര്‍ ബി. ദയാനന്ദ പറഞ്ഞു.
 
സ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ 25 ശതമാനവും 100 സി.സി.യില്‍ കുറവായതിനാല്‍ പിന്‍സീറ്റുയാത്രാവിലക്കിനുള്ള പരിധി 100 സി.സി.യില്‍നിന്ന് 50 സി.സി.യായി കുറയ്ക്കുന്നകാര്യം പരിശോധിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും ദയാനന്ദ വ്യക്തമാക്കി.

ബെംഗളൂരുവില്‍മാത്രം 49 ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 1.85 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ 70 ശതമാനവും ഇരുചക്രവാഹനങ്ങളാണ്.

മറ്റു സംസ്ഥാനങ്ങളിലെ നിയമം പരിശോധിച്ചും വിദഗ്ധോപദേശം തേടിയ ശേഷവും ഈ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനാണ് ഗതാഗത വകുപ്പ് അധികൃതര്‍ ഒരുങ്ങുന്നത്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

വിപണിയെ ഇളക്കിമറിക്കാൻ നിസാന്‍റെ പുതിയ 7 സീറ്റർ എസ്‌യുവി വരുന്നു
പലരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ 7 കാറുകൾ 2026 ജനുവരിയിൽ എത്തും