സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത്, ഈ 8 കാര്യങ്ങൾ നി‍‍ർബന്ധമായി അറിഞ്ഞിരിക്കണം; കേരള പൊലീസിന്‍റെ അറിയിപ്പ്!

Published : Dec 01, 2025, 07:24 PM IST
Zebra-crossing

Synopsis

റോഡ് നിയമം പാലിക്കാതെ, സീബ്രാ ലൈനിൽ പോലും വാഹനം കയറ്റി നി‍ത്തി കാൽനട യാത്രക്കാരന് യാതൊരു പ്രധാന്യവും നൽകാൻ ചില ഡ്രൈവർമാർ തയ്യാറല്ല. അത്തരക്കാർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.

തിരുവനന്തപുരം: റോഡിൽ വാഹനങ്ങൾക്കാണോ, കാൽനട യാത്രക്കാർക്കാണോ മുൻഗണന ? ഡ്രൈവിംഗ് ടെസ്റ്റ് പാസായി ലൈസൻസുമായി വാഹനമെടുത്ത് റോഡിലിറങ്ങുന്ന ഡ്രൈവർമാ‍ർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്, മുൻഗണന കാൽനട യാത്രക്കാരനാണെന്ന്. എന്നാൽ റോഡ് നിയമം പാലിക്കാതെ, സീബ്രാ ലൈനിൽ പോലും വാഹനം കയറ്റി നി‍ത്തി കാൽനട യാത്രക്കാരന് യാതൊരു പ്രധാന്യവും നൽകാൻ ചില ഡ്രൈവർമാർ തയ്യാറല്ല. അത്തരക്കാർക്ക് മുന്നറിയിപ്പുമായി ഇതാ കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ നി‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത് 

  • സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്നൽ കണ്ടാൽ വേഗം കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായി വാഹനം നിർത്താനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടതുശം ചേർത്ത് നിർത്തണം.
     
  • പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക.
     
  • ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക.
     
  • ട്രാഫിക് കൺട്രോൾ സിഗ്നൽ ഉള്ള ഇടങ്ങളിൽ സ്റ്റോപ്പ് ലൈനിനു പിറകിലായി മാത്രമേ വാഹനം നിർത്താവൂ. സ്റ്റോപ്പ് ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ അത് മാഞ്ഞു പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയൻ ക്രോസിങിനു പിറകിലായി മാത്രം വാഹനം നിർത്തുക.
     
  • പെഡസ്ട്രിയൻ ക്രോസിങ്ങ് അടയാളപ്പെടുത്തിയിട്ടില്ല എങ്കിൽ വാഹനം പ്രൈമറി ട്രാഫിക് സിഗ്നലിൽ നിർത്തിയിടണം."
     
  • ഗ്രീൻ സിഗ്നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിംഗിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.
     
  • “Give Way” അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിംഗ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാർക്കാണ് മുൻഗണന.
     
  • വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗിൽ നിർത്തിയിടരുത്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

Read more Articles on
click me!

Recommended Stories

ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം! 80 കിലോമീറ്റർ വേഗതയിലും ഇനി ടോൾ പ്ലാസകൾ കടക്കാം
ഈ കരുത്തുറ്റ മോട്ടോർസൈക്കിളിന് 25,000 രൂപയുടെ കിഴിവ്, ഒപ്പം സൗജന്യ ആക്‌സസറികളും