കേരള ട്രാവല്‍ മാര്‍ട്ട് സെപ്തംബര്‍ 27മുതല്‍ കൊച്ചിയില്‍

Published : Sep 24, 2018, 10:01 PM ISTUpdated : Sep 25, 2018, 09:24 AM IST
കേരള ട്രാവല്‍ മാര്‍ട്ട് സെപ്തംബര്‍ 27മുതല്‍ കൊച്ചിയില്‍

Synopsis

കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) പത്താം പതിപ്പിന് ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും. 

കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) പത്താം പതിപ്പിന് ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും. പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലുണ്ടായിരിക്കുന്ന മാന്ദ്യത്തിന് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ വന്‍ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലാണ് കെ ടി എമ്മിന്റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് സാഗര കണ്‍വെന്‍ഷന്‍ സെന്ററില്‍ ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചകള്‍, സെമിനാറുകള്‍ നയരൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയവ നടക്കും. അവസാന ദിവസം പൊതുജനങ്ങളെ സൗജന്യമായി പ്രവേശിപ്പിക്കും. 393 വിദേശ ബയര്‍മാരും 1095 ആഭ്യന്തര ബയര്‍മാരും കെ ടി എമ്മിലെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
 

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ