ലംബോര്‍ഗിനിയും സ്വിഫ്റ്റ് ഡിസയറും മത്സരിച്ചോടി;ഒടുവില്‍ സംഭവിച്ചത്

Published : Jul 10, 2017, 04:02 PM ISTUpdated : Oct 04, 2018, 07:14 PM IST
ലംബോര്‍ഗിനിയും സ്വിഫ്റ്റ് ഡിസയറും മത്സരിച്ചോടി;ഒടുവില്‍ സംഭവിച്ചത്

Synopsis

മത്സര ഓട്ടങ്ങള്‍ക്കിടെ നടുറോഡില്‍ പൊലിയുന്ന ജീവനുകള്‍ നിരവധിയാണ്. അമിതാവേശവും ധാര്‍ഷ്ട്യവുമൊക്കെയാണ് പലപ്പോഴും ഇത്തരം അപകടങ്ങളിലേക്ക് വഴി വയ്ക്കുന്നത്. ഇതുപോലൊരു മത്സരയോട്ടത്തിനിടയില്‍ നടന്ന ഒരു അപകടം ആരേയും ഞെട്ടിക്കും. ഗ്രേറ്റര്‍ നോയിഡ എക്സ്‍പ്രസ്‍വേയിലായിരുന്നു സംഭവം.  ഈ അപകടത്തില്‍ ജീവന്‍ നഷ്‍ടപ്പെട്ടത് നിരപരാധിയായ ഒരാള്‍ക്കാണ്. റോഡിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ആഡംബരക്കാറായ ലംബോര്‍ഗിനിയും സ്വിഫ്റ്റ് ഡിസൈര്‍ കാറും തമ്മിലുള്ള മത്സര ഓട്ടത്തിനിടയിലായിരുന്നു അപകടം. ലംബോര്‍ഗിനിയെ ആവര്‍ത്തിച്ചു മറികടക്കാന്‍ ശ്രമിക്കുന്ന ഡിസയറിന്‍റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഇതിനിടെ നിയന്ത്രണം വിട്ട ഡിസയര്‍ ലൈന്‍ മാറി ലംബോര്‍ഗിനിയുടെ ട്രാക്കിലേക്ക് പാഞ്ഞു കയറി. ഇതോടെ ലംബോര്‍ഗിനി ഇടത്തേക്ക് വെട്ടിച്ചു.  തുടര്‍ന്ന് ഇടതുവശത്തൂടെ പോകുകയായിരുന്ന മരുതി എക്കോ വാനിനെ നിരത്തിനപ്പുറത്തേക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ് ഈ വാന്‍ തൊട്ടടുത്ത കാട്ടിലേക്ക് കരണം മറയുന്നതിന്‍റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

എക്കോ ഓടിച്ചിരുന്ന 28കാരനാണ് കൊല്ലപ്പെട്ടത്. സ്വിഫ്റ്റ് ഡിസയറിന്‍റെ ഡ്രൈവറെ പിന്നീട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലംബോര്‍ഗിനിക്കും ഡ്രൈവര്‍ക്കും വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ