
കാല്‍നടയാത്രക്കാര്‍ക്ക് മേല്‍ ബോധപൂര്‍വ്വം വെള്ളം തെറിപ്പിച്ച വാന്‍ ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കാനഡയിലാണ് സംഭവം. ബ്ലാക്ക് ആന്റ് മക്‌ഡൊണാള്‍ഡ് കമ്പനിയാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.
ഓട്ടവ യൂണിവേഴ്‌സിറ്റിയ്ക്ക് സമീപം കിംഗ് എഡ്വര്‍ഡ് അവന്യൂവില്‍ വെള്ളക്കുഴിയിലേക്ക് ഡ്രൈവര്‍ വാന്‍ ഓടിച്ച് കയറ്റുന്നതും ആളുകളുടെ മേല്‍ വെള്ളം തെറിപ്പിക്കുന്നതും അജ്ഞാതന്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇത് യൂട്യൂബില്‍ പോസ്റ്റും ചെയ്തു. ഈ വീഡിയോ വൈറലായതോടെയാണ് നടപടി.
തുടര്‍ന്ന് ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് ബ്ലാക്ക് ആന്റ് മക്‌ഡൊണാള്‍ഡ് കമ്പനി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിടുകയായിരുന്നു.