വിറ്റാരെ ബ്രസക്ക് എതിരാളിയുമായി മഹീന്ദ്ര

By Web DeskFirst Published Sep 21, 2017, 5:59 PM IST
Highlights

ഇന്ത്യയിൽ അതിവേഗം വളരുന്ന വിപണിയാണ് കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്‍റ്.  ഈ സെഗ്‍മെന്റിലെ പ്രധാനികളാണ് മാരുതി വിറ്റാര ബ്രെസ, ഇക്കോസ്പോർട്, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങൾ. ഇവര്‍ക്കൊരു എതിരാളിയുമായി എത്തുകയാണ് തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നാണ് പുതിയ വാര്‍ത്തകള്‍.

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ വാഹനത്തിന്റെ ഡിസൈനെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്201 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ചെറു എസ്‌യുവി വികസന ഘട്ടത്തിലെന്നാണ് അനൗദ്യോഗിക വിവരങ്ങൾ.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ 1.2 ലീറ്റർ ടർബോ ചാർജിന് പെട്രോൾ എൻജിനും 1.5 ലീറ്റർ ഡീസൽ എൻജിനുമാണ് വാഹനത്തിനുണ്ടാകുകയെന്നും വാഹനത്തിന്റെ നീളം നാലുമീറ്ററിനുള്ളിൽ നിർത്താനായിരിക്കും ശ്രമങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

click me!