
ബാലതാരമായെത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. കാളിദാസ് നായകനായെത്തുന്ന പൂമരം എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. ഇതിനിടയിലാണ് ഒരു ഔഡി കാറില്‍ താരം പറപറക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നത്.
അവധിക്കാലം ആഘോഷിക്കാനായി ജർമനിയിൽ എത്തിയതായിരുന്നു കാളിദാസ്. വേഗത്തിന്റെ അതിർവരമ്പുകളില്ലാത്ത ഓട്ടോബാനിലൂടെ വാഹനമോടിക്കുക എന്നത് ഏതൊരു വാഹന പ്രേമിയുടേയും സ്വപ്നമാണ്. സൂപ്പർകാറുകൾ ഇരമ്പിപ്പായുന്ന ഈ ജർമൻ ഹൈവേയിൽ 200 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചതിന്റെ സന്തോഷത്തിലാണു കാളിദാസ്. തന്റെ ഔഡി കാറില്‍ 200 കിലോമീറ്റര്‍ സ്പീഡില്‍ റൈഡ് ചെയ്യുന്നതിന്റെ വീഡിയോ ആണ് കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ള വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 200 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വാഹനത്തിലുള്ള സുഹൃത്തുക്കള്‍ കൈയടിക്കുന്ന ശബ്ദങ്ങളും വീഡിയോയില്‍ കേള്‍ക്കാം.
ഏറെക്കാലമായി മനസിൽ കൊണ്ടു നടക്കുന്ന സ്വപ്നം പൂവണിഞ്ഞു എന്ന പേരില്‍ താരം തന്നെയാണ് 200 കിലോമീറ്റർ വേഗത്തിൽ ഔഡി പായിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. വേഗപരിധികളില്ലാത്ത ഹൈവേയിലൂടെയാണു താൻ വാഹനമോടിക്കുന്നതെന്നും ഇതിനായി ആരും ശ്രമിക്കരുതെന്നും താരം തന്നെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോഷോകളിലൊന്നായ ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയും മെഴ്സഡീസ് ബെൻസിന്റെ മ്യൂസിയവും സന്ദർശിക്കുന്ന ചിത്രങ്ങളും കാളിദാസ് സോഷ്യല്‍മീഡിയയില്‍ ഷെയർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.